
കൊട്ടാരക്കര ∙ അപകടത്തെത്തുടർന്നു ലോറിയിൽ കുടുങ്ങിയ ഇതരസംസ്ഥാനക്കാരായ തൊഴിലാളികൾക്കു രക്ഷകരായി അഗ്നിരക്ഷാ സേന അംഗങ്ങൾ. ഇടിയുടെ ആഘാതത്തിൽ മുൻഭാഗം പൂർണമായും തകർന്നു ലോറിയിൽ കുടുങ്ങിയ തൊഴിലാളികളെ ഒരു മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണു പുറത്തെടുത്തത്. ഇറച്ചി കോഴിയുമായി എത്തിയ ലോറി റോഡിന്റെ വശത്തു നിർത്തി ഇട്ടിരുന്ന സ്കൂൾ ബസിലേക്ക് ഇടിച്ചു കയറിയാണ് അപകടം സംഭവിച്ചത്.
ലോറിയിലുണ്ടായിരുന്ന ബംഗാൾ സ്വദേശികളായ ഹസൻ (33), അക്തർ (35) എന്നിവർക്കാണു സാരമായി പരുക്കേറ്റത്.
ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ 4.40നു കൊട്ടാരക്കര – പുനലൂർ റോഡിൽ വിജയ ഹോസ്പിറ്റലിനു സമീപമായിരുന്നു അപകടം.
തൊഴിലാളികൾ ഇരുന്ന ഭാഗമാണു സ്കൂൾ ബസിലേക്കു ഇടിച്ചു കയറിയത്. ലോറിയുടെ മുൻഭാഗം പൊളിച്ചാണു തൊഴിലാളികളെ പുറത്തെടുത്തത്.
അക്തറിന്റെ കാൽ ഒടിഞ്ഞു തൂങ്ങിയിട്ടുണ്ട്. ലോറി ഡ്രൈവർ തേവലക്കര സ്വദേശി അൻസാറിനു നിസ്സാര പരുക്കേറ്റു.
സീനിയർ ഫയർ ഓഫിസർ രാജേന്ദ്രൻ പിള്ള, ഫയർ ഓഫിസർമാരായ എ.അനൂപ്, ഡി.എ.സുഹൈൽ, സോണി എസ്.കുമാർ, ആർ.വി.അഖിൽ, കൃഷ്ണകുമാർ, അനിൽകുമാർ, ഹോംഗാർഡ് രതീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]