
ഓച്ചിറ∙ പരബ്രഹ്മ ക്ഷേത്ര മൈതാനത്തെ ആക്രി ശേഖരവുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഒരാൾക്കു കുത്തേറ്റ സംഭവത്തിൽ കട്ടപ്പന അയ്യപ്പൻ കോവിൽ പാലുവയലിൽ അപ്പു (85)നെ ഓച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസമാണ് പടനിലത്തു വച്ച് അപ്പു കൊട്ടാരക്കര ഉമ്മന്നൂർ പടിഞ്ഞാറ്റിൻകര പുത്തൻ വീട്ടിൽ സോമരാജനെ (74) കുത്തിപ്പരുക്കേൽപിച്ചത്.
കഴുത്തിലും തോളിലും പരുക്കേറ്റ സോമരാജൻ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വർഷങ്ങളായി ഇരുവരും ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ കഴിയുകയായിരുന്നു. കുത്താൻ ഉപയോഗിച്ച കത്തി പൊലീസ് അപ്പുവിൽ നിന്നു കണ്ടെടുത്തു. ഓച്ചിറ പൊലീസ് ഇൻസ്പെക്ടർ എം.സുജാതൻ പിള്ള, എസ്ഐ റിനോസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റു ചെയ്തത്.
പ്രതിയെ കരുനാഗപ്പള്ളി മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]