
മുടി നീട്ടി വളർത്തി; 14 പ്ലസ്ടു വിദ്യാർഥികളെ പുറത്തു നിർത്തിയെന്നു പരാതി
കൊല്ലം∙ മുടി നീട്ടി വളർത്തി സ്കൂളിൽ എത്തിയ 14 പ്ലസ്ടു വിദ്യാർഥികളെ ക്ലാസിന് പുറത്തു നിർത്തിയതായി പരാതി. തൃക്കോവിൽവട്ടം ഗ്രാമപ്പഞ്ചായത്ത് മൈലാപ്പൂരിലെ എയ്ഡഡ് സ്കൂളിലാണ് സംഭവം.
മുടി വെട്ടിയതിനു ശേഷം മാത്രം ക്ലാസിൽ വന്നാൽ മതിയെന്നു പറഞ്ഞു അധ്യാപകർ കുട്ടികളെ സ്കൂളിൽ നിന്നു പുറത്താക്കിയെന്നാണ് പരാതി. ഇന്നലെ ബാർബർ ഷോപ്പ് അവധി ആയതിനാൽ ഇന്ന് മുടിവെട്ടി വരാമെന്നു വിദ്യാർഥികൾ പറഞ്ഞെങ്കിലും അധ്യാപകർ കേൾക്കാൻ തയാറായില്ലെന്നാണു കുട്ടികളുടെ പരാതി.
എന്നാൽ വൃത്തിയായി മുടി വെട്ടാതെ കുട്ടികൾ വന്നത് രക്ഷിതാക്കളെ അറിയിച്ചിരുന്നുവെന്നും രക്ഷിതാക്കളോടു സ്കൂളിൽ വരാൻ പറഞ്ഞിട്ടുണ്ടെന്നും സ്കൂൾ അധികൃതർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]