കൊല്ലം ∙ കോർപറേഷനിൽ മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥിക്കായി കുടുംബശ്രീ വഴി പണപ്പിരിവ് എന്നു പരാതി. അയത്തിൽ ഡിവിഷനിൽ മത്സരിക്കുന്ന ജാരിയത്ത് ബീവിയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ഒരു കുടുംബശ്രീയിൽ നിന്ന് 500 രൂപ വീതം പിരിവു നൽകണമെന്ന് ആവശ്യപ്പെട്ട് എഡിഎസ് ചെയർപഴ്സൻ നിർദേശം നൽകിയത്.
കൂടാതെ, മുൻ എഡിഎസ് ചെയർപഴ്സനും സിഡിഎസ് അംഗവും ആയിരുന്ന ജാരിയത്ത് ബീവിക്ക് ഇന്നു വൈകിട്ടു 3നു പുളിയത്ത് മുക്ക് എസ്വിഎസി വായനശാലയിൽ വച്ചു കുടുംബശ്രീ അംഗങ്ങൾ ചേർന്നു സ്വീകരണം നൽകുന്നുണ്ടെന്നും ഈ യോഗത്തിൽ നിർബന്ധമായും എല്ലാ കുടുംബശ്രീ അംഗങ്ങളും പങ്കെടുക്കണമെന്നും ‘കർശന’ നിർദേശവുമുണ്ട്.
സ്വീകരണ യോഗത്തിൽ എം.നൗഷാദ് എംഎൽഎ പങ്കെടുക്കുമെന്നും അറിയിപ്പിലുണ്ട്.
രാഷ്ട്രീയമായി മത്സരിക്കുന്ന ജാരിയത്ത് ബീവിക്കു വേണ്ടി പണപ്പിരിവ് നടത്തുന്നതും സ്വീകരണം നൽകുന്നതും ശരിയല്ലെന്നും പണപ്പിരിവ് ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിച്ച ശേഷം കുടുംബശ്രീ അംഗങ്ങളെ അറിയിക്കുകയാണു ചെയ്തതെന്നും അംഗങ്ങൾ എല്ലാവരും ചേർന്നു കൂട്ടായി തീരുമാനം എടുത്തതല്ലെന്നും ഒരു വിഭാഗം ആരോപിച്ചു.
അതേസമയം, കുടുംബശ്രീയിലെ എല്ലാ അംഗങ്ങളും ചേർന്ന് എടുത്ത തീരുമാനമാണെന്നും ഇതിൽ ഒരു തരത്തിലുള്ള രാഷ്ട്രീയവും ഇല്ലെന്നും എഡിഎസ് കുടുംബശ്രീ അംഗങ്ങൾക്ക് അയച്ച ശബ്ദസന്ദേശത്തിൽ പറയുന്നു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

