കൊല്ലം∙ ഭാഗ്യ പരീക്ഷണമായ തിരഞ്ഞെടുപ്പിൽ ഭാഗ്യക്കുറി മാതൃകയിൽ പോസ്റ്റർ ഇറക്കി പ്രചാരണ പരിപാടികൾ ചൂടു പിടിപ്പിക്കുകയാണ് ജില്ലാ പഞ്ചായത്ത് നെടുമ്പന ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥി ഫൈസൽ കുളപ്പാടം. സംസ്ഥാന ഭാഗ്യക്കുറിയുടെ മാതൃകയിലാണ് പോസ്റ്റർ.
തിരഞ്ഞെടുപ്പ് ബംപർ 2025ന്റെ വില ഒരു വോട്ടും. ബംപർ പ്രൈസായി ‘നെടുമ്പനയെ ഒന്നാമതാക്കും’ എന്നാണു വാഗ്ദാനം.
ഉറപ്പുള്ള റോഡുകൾ, ശുചിത്വമുള്ള ഡിവിഷൻ, സ്ത്രീ സുരക്ഷ തുടങ്ങി ഏഴ് ഉറപ്പുള്ള സമ്മാനങ്ങളുടെ വിശദാംശങ്ങളും ടിക്കറ്റിൽ ഉണ്ട്. തിരഞ്ഞെടുപ്പു പ്രചാരണ രംഗത്ത് ഇക്കുറി എഐയുടെ സ്ഥാനം വലിയ പങ്കു വഹിച്ചപ്പോൾ അതിൽ നിന്നും എങ്ങനെ വ്യത്യസ്തമാക്കാം എന്ന സ്ഥാനാർഥിയുടെയും സഹപ്രവർത്തകരുടെയും ചിന്തയാണ് ഇത്തരത്തിലുള്ള പ്രചാരണം നടപ്പിലാക്കിയതെന്ന് ഫൈസൽ പറഞ്ഞു.കുഞ്ഞുങ്ങൾക്ക് ഫൈസിയുടെ അടുത്തേക്കുള്ള വഴി കാണിച്ചു കൊടുക്കുന്ന പ്രത്യേക പസിൽ ഉൾപ്പെടുന്ന ‘കുഞ്ഞുങ്ങളുടെ ഫൈസി’ എന്ന പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്.
ലോട്ടറി ടിക്കറ്റിന് അനുബന്ധമായി അനൗൺസ്മെന്റും തയാറാക്കിയിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

