ഓച്ചിറ∙അഴീക്കൽ ബീച്ചിനു തെക്കു ഭാഗത്ത് കടലിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങിയ സ്കൂൾ വിദ്യാർഥി തിരയിൽപ്പെട്ടു മരിച്ചു. മേമന മരങ്ങാട്ടു വീട്ടിൽ മനോജിന്റെയും അജിതയുടെയും മകൻ കൃഷ്ണപുരം ടെക്നിക്കൽ ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി കാർത്തിക് (14) മരിച്ചത്.
ആറു പേരടങ്ങുന്ന സംഘത്തിൽ അഞ്ചു പേരും രക്ഷപ്പെട്ടു. കോസ്റ്റൽ പൊലീസ് മത്സ്യത്തൊഴിലാളികളും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ബുധനാഴ്ച 2.30ന് ആയിരുന്നു സംഭവം. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്നലെ വൈകിട്ട് വീട്ടുവളപ്പിൽ സംസ്കരിച്ചു.
അധ്യാപകരും സഹപാഠികളും നാട്ടുകാരും ഉൾപ്പെടെ വൻജനാവലി കാർത്തിക്കിനു അന്തിമോപചാരം അർപ്പിക്കാനെത്തി. നീണ്ടകര തീരദേശ പൊലീസ് കേസെടുത്തു.
സഹോദരൻ കിരൺ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

