തൊഴിൽ മേള നാളെ:
അഞ്ചൽ ∙ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നാളെ ഈസ്റ്റ് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ തൊഴിൽമേള നടത്തുന്നു . വിവരങ്ങൾക്ക് 8129997815 .
കല്ലട
ജലോത്സവം ഇന്ന്
മൺറോത്തുരുത്ത്∙ ഇരുപത്തിയെട്ടാം ഓണനാളിനോടനുബന്ധിച്ച് നടത്തുന്ന കല്ലട ജലോത്സവം ഇന്ന് ഉച്ചയ്ക്ക് ശേഷം 2 ന് മുതിരപ്പറമ്പ് – കാരുത്രക്കടവ് നെട്ടായത്തിൽ നടക്കും.
മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. കോവൂർ കുഞ്ഞുമോൻ എംഎൽഎ അധ്യക്ഷത വഹിക്കും. സമ്മാനദാനവും ബോണസ് വിതരണവും കൊടിക്കുന്നിൽ സുരേഷ് എംപി നിർവഹിക്കും.
ജില്ലാ റോളർ സ്കേറ്റിങ് മത്സരങ്ങൾ 4നും 5നും
കൊല്ലം∙ സാങ്കേതിക കാരണങ്ങളാൽ മാറ്റി വച്ച ജില്ലാ റോളർ സ്കേറ്റിങ് മത്സരങ്ങൾ 4നും 5നും നടക്കും.
4 മുതൽ 6 വയസ്സുള്ളവരുടെ ക്വാഡ്, ഇൻലൈൻ സ്പീഡ് സ്കേറ്റിങ് മത്സരങ്ങളും ഇതോടൊപ്പം നടക്കും. നാളെ രാവിലെ 6 മുതൽ സ്പീഡ്സ് കേറ്റിങ് റോഡ് റെയ്സ് മത്സരങ്ങൾ റെയിൽവേ മേൽപാലത്തിന് അടുത്തുള്ള കൊച്ചുപിലാംമൂട് റോഡിൽ നടത്തും. 5ന് രാവിലെ 6ന് റിങ്ക് റെയ്സ്, ഉച്ചയ്ക്ക് ആർട്ടിസ്റ്റിക് മത്സരങ്ങൾ എന്നിവ ബിഷപ് ജെറോം ഇൻസ്റ്റിറ്റ്യൂട്ട് ബാസ്കറ്റ് ബോൾ കോർട്ടിൽ ആരംഭിക്കും. ഒക്ടോബറിലും നവംബറിലും നടക്കുന്ന സംസ്ഥാന ചാംപ്യൻഷിപിലേക്കുള്ള ജില്ലാ ടീമിനെ ഈ മത്സരത്തിൽ നിന്നു തിരഞ്ഞെടുക്കുമെന്ന് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എൻ.ശങ്കരനാരായണപിള്ള, സെക്രട്ടറി പി.
ആർ ബാലഗോപാൽ, ട്രഷറർ എസ്.ബിജു, ജോയിന്റ് സെക്രട്ടറി പി.അശോകൻ, എക്സിക്യൂട്ടീവ് അംഗം എ.ശിവകുമാർ എന്നിവർ അറിയിച്ചു.
ചിത്രരചനാ മത്സരം മാറ്റി വച്ചു
ചാത്തന്നൂർ ∙ അറിവ് ത്രൂ ദി സോൾ ഓഫ് ഗുരു 5 ന് നടത്താൻ നിശ്ചയിച്ചിരുന്ന ചിത്രരചനാ മത്സരം മാറ്റി വച്ചു.പുതിയ തീയതി പിന്നീട് അറിയിക്കും.
ചതുരംഗം 2025 ഇന്ന്
കടയ്ക്കൽ∙കാറ്റാടിമൂട് വൈഎംഎ ക്ലബ് ഓണാഘോഷത്തിന്റെ സമാപനമായി നടത്തുന്ന ചതുരംഗം 2025 പരിപാടിയുടെ ഭാഗമായി ഇന്നു രാവിലെ 10.30ന് ചെസ് മത്സരം നടത്തും. ടാൻസാപ് ടീം എസ്ഐ ജ്യോതിഷ് ചിറൂവർ ഉദ്ഘാടനം ചെയ്യും.
കേരള സ്കൂൾ ഗെയിംസ് ഗ്രൂപ്പ് 2 മത്സരങ്ങൾ ഇന്നു മുതൽ
കൊല്ലം∙ കേരള സ്കൂൾ ഗെയിംസ് ഗ്രൂപ്പ് 2 മത്സരങ്ങൾ ഇന്നു മുതൽ 7 വരെ ജില്ലയിലെ വിവിധ സ്റ്റേഡിയങ്ങളിൽ നടക്കും.
കൊട്ടാരക്കര ഗവ. എച്ച്എസ്എസ് മൈതാനത്ത് വൈകിട്ട് 3ന് മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.
കൊട്ടാരക്കര നഗരസഭ ചെയർമാൻ കെ.ഉണ്ണിക്കൃഷ്ണമേനോൻ അധ്യക്ഷത വഹിക്കും. രാവിലെ 7.30ന് ഡിഡിഇ കെ.ഐ.
ലാൽ പതാക ഉയർത്തും. സെപക്തക്റ, ഹോക്കി, ബോൾ ബാഡ്മിന്റൻ, നെറ്റ് ബോൾ, സോഫ്റ്റ് ബോൾ, ആർച്ചറി, ത്രോബോൾ എന്നിവയുടെ മത്സരമാണു നടക്കുന്നത്. കൊല്ലം ലാൽ ബഹാദൂർ സ്റ്റേഡിയം, ന്യൂ ഹോക്കി സ്റ്റേഡിയം, കൊട്ടാരക്കര ഗവ.
എച്ച്എസ്എസ് സ്റ്റേഡിയം, എസ്എംഡി പബ്ലിക് സ്കൂൾ, എൽഎംഎസ് എച്ച്എസ് ഗ്രൗണ്ട്, ആശ്രാമം ഗ്രൗണ്ട്, കൊല്ലം ഗവ. മോഡൽ എച്ച്എസ് ഗ്രൗണ്ട്, ക്രിസ്തുരാജ് എച്ച്എസ്എസ് ഗ്രൗണ്ട്, ഫാത്തിമ മാതാ കോളജ് സ്റ്റേഡിയം, ആശ്രാമം മൈതാനം എന്നിവിടങ്ങളിലാണു മത്സരങ്ങൾ.
മനോരമ – ചൈതന്യ കണ്ണാശുപത്രി സൗജന്യ നേത്ര പരിശോധന ക്യാംപ്
കൊല്ലം∙ ലോക കാഴ്ച ദിനത്തോട് അനുബന്ധിച്ചു കടപ്പാക്കടയിലും പള്ളിമുക്കിലും പ്രവർത്തിക്കുന്ന ചൈതന്യ കണ്ണാശുപത്രിയിൽ മലയാള മനോരമ വായനക്കാർക്കായി സൗജന്യ നേത്ര പരിശോധന ക്യാംപ് സംഘടിപ്പിക്കുന്നു.
5ന് രാവിലെ 9 മുതൽ 2 വരെയാണ് ക്യാംപ്. കാഴ്ച പരിശോധന, തിമിര രോഗനിർണയം, ഗ്ലോക്കോമ രോഗനിർണയം ഡോക്ടർ കൺസൽറ്റേഷൻ എന്നിവ കൂടാതെ കുട്ടികൾക്ക് ഉണ്ടാകുന്ന കാഴ്ച വൈകല്യങ്ങൾ, പ്രമേഹം മൂലം ഉണ്ടാകുന്ന നേത്രരോഗങ്ങൾ തുടങ്ങിയ പരിശോധനകളും സൗജന്യം. ക്യാംപിൽ പങ്കെടുക്കുന്നവർക്ക് തിമിര ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കും കണ്ണടയ്ക്കും ഇളവും ലഭിക്കും. മെഡിസെപ്, മറ്റു പ്രധാനപ്പെട്ട
ആരോഗ്യ ഇൻഷുറൻസ് സേവനങ്ങൾ ആശുപത്രിയിൽ ലഭ്യമാണ്. ക്യാംപിൽ റജിസ്റ്റർ ചെയ്തു പങ്കെടുക്കുന്ന ആദ്യത്തെ 100 പേർക്ക് ‘മനോരമ ആരോഗ്യം ’മാസിക ഒരു വർഷത്തേക്ക് തപാലിൽ സൗജന്യമായി ലഭിക്കും.റജിസ്ട്രഷന് കടപ്പാക്കട: 8921275732, 9633785359, പള്ളിമുക്ക്: 9895556688, 9895499183.
എം ഫോർ മാരി ഡോട്ട് കോം സൗജന്യ പ്രൊഫൈൽ റജിസ്ട്രേഷൻ ഡ്രൈവ് കൊട്ടാരക്കരയിൽ
കൊട്ടാരക്കര ∙ മലയാള മനോരമയുടെ ഓൺലൈൻ മാട്രിമോണിയൽ പോർട്ടൽ ആയ എം ഫോർ മാരി ഡോട്ട് കോമിനെക്കുറിച്ച് അറിയാനും സബ്സ്ക്രിപ്ഷൻ പാക്കേജുകൾ അപ്ഗ്രേഡ് ചെയ്യാനും അവസരം.
കൊട്ടാരക്കര നെടുവത്തൂർ ഫാക്ടറി ജംക്ഷനിൽ ഗ്ലോറി ഗാർമെന്റ്സ് ബിൽഡിങ്ങിൽ ഇന്നും നാളെയും രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണു റജിസ്ട്രേഷൻ ഡ്രൈവ്. വ്യക്തികളുടെ പ്രതീക്ഷകളെ അടിസ്ഥാനമാക്കി ജീവിതപങ്കാളിയെ കണ്ടെത്താൻ സഹായിക്കുന്ന മികച്ച മാച്ച് മേക്കിങ് അൽഗോരിതം ആണ് എം ഫോർ മാരി ഡോട്ട് കോമിന് ഉള്ളത്.
ഫോൺ: 9074556548.
വൈദ്യുതി മുടങ്ങും
ഓച്ചിറ∙പരബ്രഹ്മ ക്ഷേത്രത്തിലെ കാളകെട്ടുത്സവത്തോട് അനുബന്ധിച്ച് ഇന്ന് 6 മുതൽ കെഎസ്ഇബി പ്രദേശത്തെ വൈദ്യുത ബന്ധം താൽക്കാലികമായി വിച്ഛേദിക്കും. ജനറേറ്ററുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ നിന്നു പ്രത്യേക അനുമതി വാങ്ങേണ്ടതാണെന്നും കെഎസ്ഇബി ഓഫിസിൽ നിന്നു അറിയിച്ചു. അയത്തിൽ∙ഇംപീരിയൽ, എസ്എംഡി, രണ്ടാം നമ്പർ, മൃഗാശുപത്രി, മുള്ളുകാട്, ഇരട്ടക്കുളം ക്ഷേത്രം, പുത്തൻ ചന്ത എന്നിവിടങ്ങളിൽ ഇന്നു രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

