
ഓച്ചിറ ∙ രാമായണ മാസാചരണത്തിന്റെ ഭാഗമായി ഓച്ചിറ പരബ്രഹ്മ ക്ഷേത്ര സന്നിധിയിൽ ഡോ. ജിതേഷ്ജി ‘രാമായണം: രേഖായനം’ പരിപാടി നടത്തി.
രാമായണ ശ്ലോകങ്ങളെയും ദർശനഗരിമയെയും ആധാരമാക്കി വാക്കും വേഗവരയും സമഞ്ജസമായി സമന്വയിപ്പിച്ചായിരുന്നു പരിപാടി. പരമശിവനും ശ്രീരാമലക്ഷ്മണന്മാരും രാവണനുമൊക്കെ മിനിറ്റുകൾ കൊണ്ട് ജിതേഷ്ജി അതിവേഗ രേഖാചിത്രങ്ങളായി അവതരിപ്പിച്ചു.
അഡ്വ. എ.എസ്.പി.കുറുപ്പ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അബ്ബാ മോഹനൻ, സുധീഷ്ബാബു എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]