
പുനലൂർ ∙ ആ നിമിഷത്തിൽ തെങ്ങ് ചതിച്ചെങ്കിലും മരണത്തെ മുഖാമുഖം കണ്ടശേഷം ജീവിതത്തിലേക്ക് മടങ്ങിയെത്തിയ ലക്ഷ്മണൻ തെങ്ങിനെ കൈവിടാതെ ഇന്നലെയും പതിവുപോലെ തെങ്ങുകയറാൻ പോയി. തെങ്ങിൽ കയറവെ ദേഹാസ്വാസ്ഥ്യം ഉണ്ടായ തെങ്ങുകയറ്റ യന്ത്രത്തിൽ തലകീഴായി ഒരുമണിക്കൂറോളം അപകടാവസ്ഥയിൽ തൂങ്ങിക്കിടന്ന തെങ്ങുകയറ്റ തൊഴിലാളി തലച്ചിറ വൈദ്യശാല ജംക്ഷനിൽ പ്രവീൺ ഭവനിൽ ലക്ഷ്മണൻ ആണ് ഏവരെയും അദ്ഭുതപ്പെടുത്തി തൊട്ടടുത്ത ദിവസം തന്നെ തെങ്ങുകയറാൻ പോയത്.
വെള്ളിയാഴ്ച വൈകിട്ട് കരവാളൂർ പഞ്ചായത്തിലെ വെഞ്ചേമ്പ് മംഗലത്ത് വീട്ടിൽ തുളസീധരൻ നായരുടെ പുരയിടത്തിൽ തേങ്ങയിടാൻ കയറിയപ്പോഴാണ് 50 അടിയോളം ഉയരമുള്ള തെങ്ങിന്റെ 35 അടിയോളം ഉയരത്തിൽ തെങ്ങുകയറുന്ന മെഷീനിൽ തലകീഴായി തൂങ്ങി കിടന്നത്. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്നാണ് രക്ഷിച്ചത്. തുടർന്ന് കോക്കാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം വീട്ടിൽ എത്തിക്കുകയായിരുന്നു.
എന്നാൽ ലക്ഷ്മണൻ ഇന്നലെ രാവിലെ തെങ്ങുകയറ്റ യന്ത്രവുമായി വാളകം മേഖലയിൽ എത്തി തെങ്ങുകയറുകയും ചെയ്തു. പത്താം വയസ്സു മുതൽ മരം കയറാൻ തുടങ്ങിയതാണെന്ന് അദ്ദേഹം പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]