
വ്യാപകമായി കുന്നിടിക്കൽ: നവീകരിച്ച റോഡിന് ഭീഷണിയെന്ന് പരാതി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കടയ്ക്കൽ∙ നിലമേൽ കടയ്ക്കൽ റോഡിന്റെ വശത്തെ കുന്നിടിക്കൽ മൂലം നവീകരിച്ച റോഡിന് ഭീഷണിയെന്ന് പരാതി. 10 കോടിയിലധികം രൂപ ചെലവഴിച്ചാണ് റോഡ് നവീകരിച്ചത്. ഇപ്പോൾ മഴയിൽ മണ്ണ് റോഡിൽ ഒലിച്ച് ഇറങ്ങുന്ന സ്ഥിതിയാണ്. അമിത ഭാരം കയറ്റി പോകുന്ന ടിപ്പറുകളുടെ സഞ്ചാരം മൂലം റോഡിന്റെ തകർച്ചയ്ക്ക് പുറമേ വൻ അപകട ഭീഷണിയുമാണ്. നിലമേൽ മുതൽ കടയ്ക്കൽ വരെ 5 കിലോമീറ്റർ ദൂരത്തിലാണ് കുന്ന് ഇടിക്കുന്നത്. നിലമേൽ വെള്ളാംപാറ, ആഴാന്തക്കുഴി, ആറ്റുപുറം തുടങ്ങിയ സ്ഥലങ്ങളിലെ കുന്നുകളാണ് ഇടിക്കുന്നത്. വീട് നിർമാണത്തിന് എന്നു പറഞ്ഞ് കുന്നിടിക്കാൻ സമയ പരിധി വാങ്ങിയവർ സമയം കഴിഞ്ഞും കുന്നിടിക്കുന്നുണ്ടെന്നും പരാതിയുണ്ട്. സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മണ്ണിടിക്കലെന്നാണ് റവന്യു, പൊലീസ് ജിയോളജി ഉദ്യോഗസ്ഥരുടെ മറുപടി. ഇതുമായി ബന്ധപ്പെട്ട രേഖകൾ ശരിയാണോ ഉണ്ടോയെന്നു എന്ന് ഉദ്യോഗസ്ഥർ പരിശോധിക്കുന്നില്ല. തിരുവനന്തപുരം ചെങ്കോട്ട റോഡ്, എംസി റോഡ്, ദേശീയ പാത എന്നിവയുമായി ബന്ധിപ്പിക്കുന്ന മടത്തറ പാരിപ്പള്ളി മടത്തറ റോഡിൽ വരുന്ന നിലമേൽ, കടയ്ക്കൽ വില്ലേജുകളുടെ പരിധിയിലാണ് കുന്നിടിക്കൽ നടക്കുന്നത്.