
കാറ്റിൽ വ്യാപക നാശം; ഷെഡ് നിലം പൊത്തി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പുനലൂർ ∙ മഴയ്ക്കൊപ്പം ഇന്നലെ വൈകിട്ട് ആഞ്ഞുവീശിയ കാറ്റിൽ വ്യാപക നാശം. തൂക്കുപാലം – ശിവൻകോവിൽ റോഡിൽ ഗുരുമന്ദിരത്തിന് സമീപം സ്വകാര്യ വ്യക്തി നിർമിച്ച താൽക്കാലിക ഷെഡ് കാറ്റിൽ നിലം പൊത്തി.1500 അടിയിലധികം വിസ്തൃതിയുള്ള കൂറ്റൻ ഷെഡാണ് വീണത്.
നഗരസഭാ വ്യാപാര സമുച്ചയത്തിന്റെ പുനരുദ്ധാരണം നടക്കുന്നതിനാൽ വശത്ത് സ്ഥാപിച്ചിരുന്ന സ്റ്റീൽ ഷീറ്റുകളും കാറ്റിൽ നിലംപൊത്തി. വ്യാപാര സ്ഥാപനങ്ങളുടെ ബോർഡുകളും കാറ്റിൽ നശിച്ചു. വൈദ്യുത ലൈനുകളിൽ മരങ്ങൾ വീണ് ചിലയിടങ്ങളിൽ വൈദ്യുതി വിതരണവും താറുമാറായി.