കേരളപ്പിറവി ദിനത്തിൽ വേറിട്ടൊരു കൗതുക കാഴ്ചയ്ക്കാണ് കൊല്ലം സാക്ഷ്യം വഹിച്ചത്. ഒരേ പേരുള്ള 36 യാത്രക്കാരുമായി ഒരു കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ബസ് പൊന്മുടിയിലേക്ക് സർവീസ് നടത്തി.
ബസിലുണ്ടായിരുന്ന ഡ്രൈവറും കണ്ടക്ടറും അടക്കമുള്ള എല്ലാ യാത്രക്കാരുടെയും പേര് നൗഷാദ് എന്നുതന്നെയായിരുന്നു. നൗഷാദ് അസോസിയേഷൻ കൊല്ലം യൂണിറ്റിന്റെ നേതൃത്വത്തിലാണ് ഈ അപൂർവ ഉല്ലാസയാത്ര സംഘടിപ്പിച്ചത്.
ഒരേ പേരുകാരുടെ സൗഹൃദസംഗമം കൂടിയായി മാറിയ ഈ യാത്രയ്ക്ക് ആവശ്യമായ ബസും മറ്റ് യാത്രാസൗകര്യങ്ങളും ഒരുക്കിയത് കെഎസ്ആർടിസി കൊല്ലം ബജറ്റ് ടൂറിസം സെൽ ആണ്. നൗഷാദ് അസോസിയേഷൻ കൊല്ലം ജില്ലാ പ്രസിഡന്റ് നൗഷാദ്, ജില്ലാ രക്ഷാധികാരി എ.എം.
നൗഷാദ്, മലപ്പുറം ജില്ലാ പ്രസിഡന്റ് എൻ. നൗഷാദ് പാതാരി, തിരുവനന്തപുരം ജില്ലാ സെക്രട്ടറി നൗഷാദ് മാലിക് എന്നിവരാണ് ഈ യാത്രയ്ക്ക് നേതൃത്വം നൽകുന്നത്.
പേരിലെ സമാനതയിലൂടെ ഒത്തുകൂടിയ ഈ കൂട്ടായ്മ പങ്കെടുത്ത എല്ലാവർക്കും കേരളപ്പിറവി ദിനം സവിശേഷമായൊരു അനുഭവമായി മാറി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

