കൊട്ടാരക്കരയിൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന സഹോദരങ്ങൾക്കും സുഹൃത്തിനും നേരെ സംഘം ചേർന്ന് മർദനമുണ്ടായതായി പരാതി. ഓയൂർ സ്വദേശികളായ ശ്രീനാഥ്, രമ്യ എന്നിവർക്കും ഇവരുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനുമാണ് അക്രമത്തിൽ പരുക്കേറ്റത്.
വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ജോലിക്ക് ശേഷം മൂവരും കാറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് അപ്രതീക്ഷിത ആക്രമണം ഉണ്ടായത്.
എതിർദിശയിൽ നിന്ന് അക്രമി സംഘം സഞ്ചരിച്ചിരുന്ന വാഹനം ഇവരുടെ കാറിൽ മനഃപൂർവം ഇടിച്ചശേഷം നിർത്താതെ പോകുകയായിരുന്നു. തുടർന്ന്, വാഹനം പിന്തുടർന്ന് തടഞ്ഞുനിർത്തി ചോദ്യം ചെയ്തതിലുള്ള വിരോധമാണ് മർദനത്തിൽ കലാശിച്ചത്.
കാർ തടഞ്ഞുനിർത്തിയ ഉടൻ തന്നെ അക്രമി സംഘം മൂവരെയും ക്രൂരമായി ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ മൂവരും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിയാണ് ചികിത്സ തേടിയത്.
അതേസമയം, അക്രമണത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തിലെ മൂന്ന് പേരെ നാട്ടുകാർ ചേർന്ന് സംഭവസ്ഥലത്ത് തടഞ്ഞുവെക്കുകയും തുടർന്ന് പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തു. അക്രമികൾ മദ്യലഹരിയിലായിരുന്നുവെന്നാണ് പരുക്കേറ്റവർ പൊലീസിന് നൽകിയിരിക്കുന്ന മൊഴി.
സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

