കടയ്ക്കൽ∙ ചന്തയിലെ കച്ചവടം മലിന ജലത്തിലും വെള്ളക്കെട്ടിലും നടത്തി തുടങ്ങിയിട്ട് മാസങ്ങളായി. കൊതുക് ശല്യം രൂക്ഷമാണെന്ന് വ്യാപാരികൾ പറയുന്നു.
ഇവിടെ വ്യാപാരം നടത്തുന്നതിന് വ്യാപാരികളിൽ നിന്നു പിരിവ് ഈടാക്കുന്നുണ്ടെങ്കിലും കച്ചവടക്കാരുടെ സുരക്ഷിതത്വത്തിനു നടപടി ഇല്ലെന്നാണ് പരാതി. ചന്ത ആധുനിക രീതിയിൽ നവീകരിക്കുന്നതിന്റെ ഭാഗമായി കച്ചവടം ചന്തയുടെ മുൻ വശത്തേക്ക് മാറ്റിയിരുന്നു.
കച്ചവടം മാറ്റിയതല്ലാതെ മഴയിലും വെയിലും ഏൽക്കാതിരിക്കാൻ സൗകര്യം ഉണ്ടാക്കിയില്ല.
മഴ പെയ്താൽ ഇവിടെ മലിനജലം കെട്ടി നിൽക്കും ചന്തയുടെ മുൻ വശത്ത് നടത്തിയിരുന്ന കച്ചവടം കഴിഞ്ഞ ദിവസം കടയ്ക്കൽ ഫെസ്റ്റിന് വേണ്ടി മറ്റൊരു ഭാഗത്തേക്കു വീണ്ടും മാറ്റി. അവിടെയും മലിന ജലം കെട്ടിനിൽക്കുന്നുണ്ട്. ചന്തയിൽ വ്യാപാരം കഴിഞ്ഞാൽ ദിവസം ശുചീകരിക്കുന്ന പതിവ് നേരത്തെ ഉണ്ടായിരുന്നു.
എന്നാൽ ഇപ്പോൾ ഇക്കാര്യത്തിൽ അലംഭാവം കാട്ടുകയാണെന്ന് മത്സ്യ വ്യാപാരികൾ പറയുന്നു.
പരാതി ഏറുമ്പോഴും കൊതുകിന്റെ കടിയേറ്റും ദുർഗന്ധം സഹിച്ചും മുന്നോട്ടു പോകുകയാണ് വ്യാപാരികൾ. നവീകരിക്കുന്ന ചന്തയുടെ പ്രവർത്തനം തുടങ്ങാൻ ഇനിയും വൈകും.
അതുവരെ സുരക്ഷിതമായി മത്സ്യ വ്യാപാരികൾക്കും മറ്റു കച്ചവടക്കാർക്കും വ്യാപാരം നടത്താനുള്ള സൗകര്യം വേണമെന്നാണ് ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]