പുനലൂർ ∙ പുനലൂർ റെയിൽവേ സ്റ്റേഷനിൽ റെയിൽവേ സംരക്ഷണ സേനയുടെ (ആർപിഎഫ്) ഔട്ട്പോസ്റ്റിന് 1900 ചതുരശ്രയടി വിസ്തൃതിയിൽ ആധുനിക സൗകര്യങ്ങളോടെ ഒരുനില കെട്ടിടം യാഥാർഥ്യമാകുന്നു. ഒന്നാം നമ്പർപ്ലാറ്റ് ഫോമിന് സമീപം വെയിറ്റിങ് ഹാളിന്റെ നിർമാണം നടക്കുന്ന ഭാഗത്തിനു സമീപമാണ് കെട്ടിടത്തിന്റെ നിർമാണ പ്രവൃത്തികൾ തുടങ്ങിയത്.
സബ് ഇൻസ്പെക്ടർക്കും സേനാംഗങ്ങൾക്കുമുള്ള മുറികൾ, 2 സെല്ലുകൾ, പുരുഷന്മാർക്കും സ്ത്രീകൾക്കും ഉള്ള ശുചിമുറികൾ തുടങ്ങിയവയുണ്ടാകും. പുറമേ ചുറ്റുമതിലും റോഡും നിർമിക്കും.
നിലവിലെ കെട്ടിടം പൊളിച്ച് പാർക്കിങ് സ്ഥലമാക്കുമെന്നതിനാൽ റെയിൽവേ സ്റ്റേഷനു മുന്നിൽ നിന്നും മന്ത്രം മുക്കിലേക്കു പോകുന്ന റോഡിൽ നിന്നും സ്റ്റേഷനിലേക്ക് പുതിയ വഴിയൊരുക്കും. കെട്ടിടവും ചുറ്റുമതിലും റോഡും ഉൾപ്പെടെ മുഴുവൻ നിർമാണ പ്രവൃത്തികൾക്കുമായി 90 ലക്ഷം രൂപയാണ് റെയിൽവേ അനുവദിച്ചിട്ടുള്ളത്.
അടിസ്ഥാനം നിർമിക്കുന്നതിനുള്ള മൺവേലകളാണ് നടന്നുവരുന്നത്.
ഒരു വർഷത്തിനുള്ളിൽ കെട്ടിടം പൂർത്തിയാകുമെന്ന് അധികൃതർ പറഞ്ഞു. 650 ചതുരശ്ര അടി വിസ്തൃതി മാത്രമുള്ള, മൂന്നു പതിറ്റാണ്ടിലധികം പഴക്കംചെന്ന കെട്ടിടത്തിലാണ് നിലവിൽ ആർപിഎഫ് ഔട്ട്പോസ്റ്റ് പ്രവർത്തിച്ചുവരുന്നത്. മുൻപ് റെയിൽവേയുടെ സ്റ്റോർ മുറിയായിരുന്ന കെട്ടിടം ചെങ്കോട്ടയിലെ ആർപിഎഫ് സ്റ്റേഷനു കീഴിലുള്ള ഔട്ട് പോസ്റ്റായി ഉപയോഗിക്കുകയായിരുന്നു.
‘അമൃത് ഭാരത്’ പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന പുതിയ വാഹനപാർക്കിങ് കേന്ദ്രത്തിനു സമീപത്തായാണ് ഔട്ട്പോസ്റ്റിന് കെട്ടിടം നിർമിക്കുന്നത്.
തറനിരപ്പിൽ നിന്നു മൂന്നു മീറ്ററോളം താഴ്ചയിൽ കുഴിച്ച് ഫില്ലറുകൾ നിർമിക്കുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്. ഒരു മാസത്തിനുള്ളിൽ പൂർത്തിയാകും.
തകരഷീറ്റ് മേഞ്ഞ, നിന്നുതിരിയാൻ ഇടമില്ലാത്ത ഈ കെട്ടിടത്തിലാണ് കാലങ്ങളായി സ്ത്രീകൾ ഉൾപ്പെടെയുള്ള സേനാംഗങ്ങൾ ജോലി ചെയ്തുവരുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]