
വൈദ്യുതി മുടങ്ങിയിട്ട് 5 ദിവസം; മിക്കവരുടെയും മൊബൈൽ ഫോൺ പ്രവർത്തനരഹിതം: പ്രതിഷേധവുമായി ജനം
കുണ്ടറ∙ മഴക്കെടുതിയിൽ വൈദ്യുതി തടസ്സപ്പെട്ടിട്ട് 5 ദിവസമായിട്ടും വിതരണം പുനരാരംഭിക്കാത്തതിനാൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. കുണ്ടറ, പേരയം, കിഴക്കേ കല്ലട, മൺറോത്തുരുത്ത് പഞ്ചായത്തുകളിലെ വിവിധ മേഖലകളിലാണ് വൈദ്യുതി ഇല്ലാത്തത്.
തുടർന്ന് പഞ്ചായത്ത് അംഗങ്ങൾ, പൊതു ജനങ്ങൾ, ഡിവൈഎഫ്ഐ കമ്മിറ്റികൾ തുടങ്ങിയവർ കെഎസ്ഇബി ഓഫിസുകളിൽ എത്തി പ്രതിഷേധിച്ചു. കുണ്ടറ സെക്ഷൻ പരിധിയിൽ പള്ളിമുക്ക് കന്നിമുക്കിൽ വൈദ്യുതി പോസ്റ്റ് മാറ്റിയിടുന്നത് പരിശോധിക്കാനായി പി.
സി. വിഷ്ണുനാഥ് എംഎൽഎ എത്തിയപ്പോൾ .
എഴുകോൺ സെക്ഷന്റെ പരിധിയിൽ കുണ്ടറ പഞ്ചായത്തിന്റെ മുക്കൂട്, ചിത്ര ജംക്ഷൻ, പള്ളിമുക്ക്, കുണ്ടറ സെക്ഷന്റെ പരിധിയിൽ പേരയം പഞ്ചായത്തിന്റെ പേരയം, പടപ്പക്കര, കുമ്പളം, വരമ്പ്, വരമ്പ് ക്ഷേത്രം, മുളവന ഭാഗങ്ങൾ, കിഴക്കേ കല്ലട
സെക്ഷന്റെ പരിധിയിൽ കിഴക്കേ കല്ലട പഞ്ചായത്തിലെ ഓണമ്പലം, തെങ്ങുവിള, രണ്ട് റോഡ്, ചിറ്റുമല, തെക്കേമുറി കളലിൽ, പരിച്ചേരി കോണുവിള, കൊടുവിള, കൊച്ചുപ്ലാംമൂട് ഭാഗങ്ങൾ, മൺറോത്തുരുത്ത് പഞ്ചായത്തിൽ നെന്മേനി, നെന്മേനി തെക്ക്, കിടപ്രം, ശിങ്കാരപ്പള്ളി, പെരുങ്ങാലം ഭാഗങ്ങളിലാണ് ഇനിയും വൈദ്യുതി ലഭിക്കാത്തത്.
വൈദ്യുതി മുടങ്ങിയതോടെ മൺറോത്തുരുത്ത് പഞ്ചായത്തിൽ ശുദ്ധജല വിതരണം മുടങ്ങിയിരിക്കുകയാണ്. ആരോഗ്യ കേന്ദ്രങ്ങളുടെയും മൃഗാശുപത്രിയുടെയും പ്രവർത്തനം നിലച്ചു.
വീടുകളിൽ വെള്ളം പമ്പ് ചെയ്യാൻ കഴിയാതെയായി. മിക്കവരുടെയും മൊബൈൽ ഫോൺ പ്രവർത്തനരഹിതമാണ്. പെരുങ്ങാലം തുരുത്ത് ഒറ്റപ്പെട്ട
സ്ഥിതിയാണ്. ജനങ്ങൾ പ്രതിഷേധിച്ചതിനെ തുടർന്ന് മൺറോത്തുരുത്ത് പഞ്ചായത്ത് അംഗങ്ങൾ കിഴക്കേ കല്ലട
കെഎസ്ഇബി സെക്ഷൻ ഓഫിസിൽ എത്തി പ്രതിഷേധിച്ചു. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പേരയം പ്രദേശവാസികൾ കുണ്ടറ സെക്ഷൻ ഓഫിസിൽ എത്തി പ്രതിഷേധിച്ചു. ഉടൻ പ്രശ്നം പരിഹരിക്കുമെന്ന ഉറപ്പ് ലഭിച്ചതോടെയാണ് പ്രതിഷേധക്കാർ പിരിഞ്ഞത്. കിഴക്കേ കല്ലട
പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ഇന്ന് കിഴക്കേ കല്ലട സെക്ഷൻ ഓഫിസിൽ പ്രതിഷേധ ധർണ നടത്തുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു ലോറൻസ് പറഞ്ഞു.
എഴുകോൺ, കിഴക്കേ കല്ലട സെക്ഷൻ ഓഫിസുകളിലെ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് മോശം സമീപനം ഉണ്ടായതായി പഞ്ചായത്തംഗങ്ങൾ ആരോപിച്ചു.
തകരാർ പരിഹരിക്കാൻ നടപടി വേണം: പി. സി.
വിഷ്ണുനാഥ്
കുണ്ടറ∙ മഴക്കെടുതിയിൽ താറുമാറായ വൈദ്യുതിബന്ധം നാല് ദിവസം കഴിയുമ്പോഴും പുനഃസ്ഥാപിക്കാൻ കഴിയാത്തതിനാൽ ജനങ്ങൾ വലിയ ബുദ്ധിമുട്ടിലാണ്. പ്രശ്നത്തിന് അടിയന്തരമായി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വൈദ്യുതി എംഎൽഎ കത്ത് നൽകി. തകരാറിലായ വൈദ്യുതത്തൂണുകൾ മാറ്റുന്നതിനായി തൂണുകളുടെ ദൗർലഭ്യം നേരിടുന്നതായി നേരിട്ട് മനസ്സിലാക്കുവാൻ കഴിഞ്ഞു.
ഇത് പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് മന്ത്രിക്ക് കത്ത് നൽകിയത്. നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ എംഎൽഎ നേരിട്ട് എത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും കെഎസ്ഇബി ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുകയും ചെയ്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]