അഞ്ചൽ ∙ ദൈവഹിതം അനുസരിച്ചു ജീവിതത്തിൽ മുന്നേറുവാൻ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ ആഹ്വാനം ചെയ്തു. ജീവിതത്തിൽ നിരാശയും പ്രതിസന്ധികളും വരുമ്പോൾ ദൈവത്തെ മുറുകെ പിടിക്കുവാൻ നാം തയാറാകണമെന്നും അഞ്ചൽ കൺവൻഷൻ സമാപന സമ്മേളനത്തിൽ സന്ദേശം നൽകവേ അദ്ദേഹം നിർദേശിച്ചു .
ആറ് ദിവസം നീണ്ടുനിന്ന കൺവൻഷൻ സമൂഹബലിയോടെയാണ് സമാപിച്ചത്.
സെന്റ് ജോൺസ് സ്കൂൾ ഗ്രൗണ്ടിൽ പ്രത്യേകം തയാറാക്കിയ ബലി വേദിയിൽ കാതോലിക്കാബാവായുടെ മുഖ്യ കാർമികത്വത്തിൽ സമൂഹബലി നടന്നു. നൂറുകണക്കിന് വിശ്വാസികളാണ് സമാപന യോഗത്തിൽ പങ്കെടുത്തത്.
കൺവൻഷൻ സമാപനത്തോടനുബന്ധിച്ച് അഞ്ചൽ വൈദിക ജില്ലയിൽ നിന്നും പ്രത്യേക പരിശീലനം നേടിയ 28 സുവിശേഷ സംഘാംഗങ്ങൾക്ക് കാതോലിക്കാബാവാ കൈവയ്പ് നൽകി. തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിൽ പുതിയതായി നിയമിതനായ സഹായ മെത്രാൻ യൂഹാനോൻ മാർ അലക്സിയോസ് എപ്പിസ്ക്കോപ്പയ്ക്കു സ്വീകരണം നൽകി.
കൂരിയാ മെത്രാൻ ബിഷപ് ആന്റണി മാർ സിൽവാനോസ് പങ്കെടുത്തു.
വിവിധ ദനങ്ങളിൽ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ (മൗണ്ട് കാർമൽ ധ്യാനകേന്ദ്രം തിരുവനന്തപുരം), ഫാ.
സെബാസ്റ്റ്യൻ പൂവത്തിങ്കൽ (വിജയപുരം രൂപത), ഫാ. ഫ്രാൻസിസ് കർത്താനം (പോട്ട
ആശ്രമം), ഫാ. മാത്യു തടത്തിൽ (ഡിവൈൻ ധ്യാന കേന്ദ്രം, മുരിങ്ങൂർ), ഫാ.ഡേവിസ് പട്ടത്ത് (ജറുസലേം ധ്യാന കേന്ദ്രം തൃശൂർ) എന്നിവർ പ്രസംഗിച്ചു.
സമാപന സമ്മേളനത്തിൽ വൈദിക ജില്ലാ വികാരി ഫാ. ബോവസ് മാത്യു,ജോൺ കാരവിള കോറെപ്പിസ്കോപ്പ, ഫാ.അലക്സ് കളപ്പില,ഫാ.
മാത്യു ചരിവുകാലായിൽ, ഫാ. വിൽസൺ ചരുവിള,ഫാ.
ജോഷ്വാ കൊച്ചുവിളയിൽ, ഫാ. റെഞ്ചി മണിപ്പറമ്പിൽ, ഫാ.ജോസഫ് തോട്ടത്തിൽകടയിൽ,ഫാ.ക്രിസ്റ്റി ചരുവിള,ഫാ.
ജോസഫ് വടക്കേടത്ത്, ജനറൽ കൺവീനർ ഡോ.കെ.വി. തോമസ് കുട്ടി, ജോയിന്റ് കൺവീനർ രാജൻ ഏഴംകുളം എന്നിവർ സംബന്ധിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

