കൊല്ലം ∙ വിദ്യാഭ്യാസം മനുഷ്യന്റെ മൗലികാവകാശം എന്നതിനു പുറമെ നല്ലൊരു ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള ശക്തികൂടിയാണെന്ന് യുനെസ്കോ ഡൽഹി ഓഫീസ് ഡയറക്ടറും ഇന്ത്യ, ഭൂട്ടാൻ, ശ്രീലങ്ക, മാലിദ്വീപ് രാജ്യങ്ങളുടെ പ്രതിനിധിയുമായ ഡോ. ടിം കേർട്ടിസ്.
അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിൽ നടക്കുന്ന ഇന്റർനാഷണൽ കോൺഫറൻസ് ഓൺ സസ്റ്റെയിനബിൾ ആന്റ് റെസിലിയന്റ് ഫ്യൂച്ചേഴ്സിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ കർണാടക അഡീഷണൽ ചീഫ് സെക്രട്ടറിയും ഡെവലപ്പ്മെന്റ് കമ്മീഷണറുമായ ഉമാ മഹാദേവൻ ദാസ്ഗുപ്ത ഐഎഎസ്, നബാർഡ് ചെയർമാൻ കെ.വി. ഷാജി എന്നിവർ മുഖ്യാതിഥികളായി.
മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദ പുരി അനുഗ്രഹപ്രഭാഷണം നടത്തി. അമൃത വിശ്വവിദ്യാപീഠം റജിസ്ട്രാർ ഡോ.
പി. അജിത് കുമാർ, പ്രൊവോസ്റ്റ് ഡോ.
മനീഷ വി. രമേഷ്, അമൃത സ്കൂൾ ഫോർ ബയോടെക്നോളജി ഡീൻ ഡോ.
ബിപിൻ ജി നായർ, അമൃത സ്കൂൾ ഫോർ സസ്റ്റെയിനബിൾ ഫ്യൂച്ചേഴ്സ് പ്രിൻസിപ്പാൾ ഡോ. എം.
രവിശങ്കർ എന്നിവർ പങ്കെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]