പത്തനാപുരം ∙ തൂഫാനും മീരയ്ക്കും ആൺ കുഞ്ഞ് പിറന്നു, കുട്ടിയെ കാണാനും ആഹ്ലാദം പങ്കിടാനും തിരക്കോടു തിരക്ക്. നെറ്റിയിൽ വെള്ളച്ചുട്ടിയുമായി പിറന്ന കടും ബ്രൗൺ നിറത്തിലുള്ള കുട്ടിക്ക് ഇത് വരെ പേരിട്ടിട്ടില്ല.
കുര്യോട്ടുമല ഹൈടെക് ഡയറി ഫാമിലെ ആനന്ദക്കാഴ്ചയാണ് തൂഫാൻ–മീര എന്നീ കുതിരകൾ. 11 മാസത്തെ ഗർഭകാലം കഴിഞ്ഞ് ജനിച്ച കുതിരക്കുട്ടി, ലക്ഷണമൊത്ത മാർവാലി ഇനമാണെന്ന് ഫാം സൂപ്രണ്ട് ഡോ.
സുരേഷ് കുമാർ പറഞ്ഞു. 4 കുതിരകളാണ് ഫാമിലുള്ളത്.
രണ്ടെണ്ണം വിദേശ ജനസുലിൽപ്പെട്ടതാണ്. മായയും നക്സോസും.
ഇവർക്ക് പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകളുണ്ട്. ആദ്യമായാണ് സംസ്ഥാനത്ത് സർക്കാർ ഫാമിൽ കുതിരയ്ക്ക് കുട്ടി പിറക്കുന്നതെന്നും ഡോക്ടർ പറയുന്നു.
3 റൗണ്ട് സവാരി നടത്താൻ ഒരാൾക്ക് 50 രൂപയാണ് ഫീസ്. കുതിര സവാരി പഠിക്കാൻ 5,000 രൂപ ഈടാക്കി കോഴ്സും ഇവിടെ നടത്തുന്നുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

