
കാസർകോട് ജില്ലയിൽ ഇന്ന് (31-03-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ടൗൺ ശുചീകരിച്ചു
പാലക്കുന്ന് ∙ സിപിഎം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗൺ ശുചീകരിച്ചു. സെക്രട്ടറി വി.പ്രഭാകരൻ, വി.ആർ.ഗംഗാധരൻ, കെ.വി.ബാലകൃഷ്ണൻ, കെ.വി.രവീന്ദ്രൻ, പുഷ്പവല്ലി, പുരുഷോത്തമൻ, ശ്രീധരൻ, കമലാക്ഷൻ, ദിവാകരൻ ആറാട്ടുകടവ്, പ്രമീള എന്നിവർ നേതൃത്വം നൽകി.
പ്രതിഷ്ഠാദിനാഘോഷം നടത്തി
തച്ചങ്ങാട് ∙ അരവത്ത് മക്കാക്കോടൻ തറവാട്ടിലെ പ്രതിഷ്ഠാദിനാഘോഷത്തിൽ ശ്രീരാമ അഗിത്തായ കാർമികത്വം വഹിച്ചു. തുടർന്ന് നടന്ന പൊതുയോഗത്തിൽ ലഹരിവിരുദ്ധ ക്ലാസും ലഹരിക്കെതിരെ പ്രതിജ്ഞയുമെടുത്തു. വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെയും കലാകായിക മത്സരങ്ങളിൽ സംസ്ഥാന തലത്തിൽ മികവ് തെളിയിച്ച കുട്ടികളെയും ചടങ്ങിൽ അനുമോദിച്ചു. ഗോപാലൻ തച്ചങ്ങാട് അധ്യക്ഷത വഹിച്ചു. റിട്ട. ഡിവൈഎസ്പി കെ.ദാമോദരൻ ലഹരിവിരുദ്ധ ക്ലാസെടുത്തു.