കനാൽ പണിക്കായി റോഡ് അടച്ചു; പുറത്തിറങ്ങാൻ കഴിയാതെ നാട്ടുകാർ
കാഞ്ഞങ്ങാട് ∙ കനാൽ പണിക്കായി റോഡ് അടച്ചിട്ടു. പണി നീണ്ടതോടെ പുറത്തിറങ്ങാൻ കഴിയാതെ നാട്ടുകാർ.
വെള്ളിക്കോത്ത് അടോട്ട്–കണ്ണിക്കുളങ്ങര കനാൽ നവീകരണത്തിന് വേണ്ടിയാണ് റോഡ് അടച്ചിട്ടത്. മാർച്ചിനു മുൻപ് തീരേണ്ട
കനാൽ പണിയാണ് നീണ്ടു പോയത്. തോടിന്റെ അരികിൽ കോൺക്രീറ്റ് ഭിത്തി കെട്ടുന്ന ജോലിയാണ് നടന്നിരുന്നത്.
അരികു ഭിത്തി നിർമിക്കാനായി റോഡ് കുത്തിയിളക്കി കുഴിയെടുത്തു. ഇതിനായി റോഡ് താൽക്കാലികമായി അടച്ചിടുകയും ചെയ്തു.തോട്ടിൽ വെള്ളത്തിന്റെ സുഗമമായ ഒഴുക്ക് തടസ്സപ്പെടുത്തുന്ന നിർമാണങ്ങളും നീക്കിയിരുന്നു.
മഴ കനത്തതോടെ തോട്ടിൽ വെള്ളം കവിഞ്ഞൊഴുകി പണി തുടരാൻ പറ്റാത്ത അവസ്ഥയായി. ഇതോടെ റോഡും തുറന്നുകൊടുക്കാൻ കഴിയാത്ത സ്ഥിതിയായി.
പാതിവഴിയിലായ പണി പൂർത്തിയാക്കാൻ ഇനി മഴക്കാലം തീരും വരെ കാത്തിരിക്കേണ്ട ഗതികേടിലാണ് നാട്ടുകാർ.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

