
കാസർകോട് ജില്ലയിൽ ഇന്ന് (30-03-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഗതാഗതം നിരോധിച്ചു
കാസർകോട്∙ മരാമത്ത് വകുപ്പ് വെസ്റ്റ് എളേരി സെക്ഷന്റെ കീഴിലെ ആനക്കല്ല്– പൂക്കയം– മാലക്കല്ല് റോഡിൽ ബീംബുക്കാൽ മുതൽ പൂക്കയം വരെ ബിഎംബിസി പ്രവൃത്തി നടത്തുന്നതിനാൽ ഏപ്രിൽ 1മുതൽ 11വരെ ഈ റോഡിലൂടെ വാഹന ഗതാഗതം പൂർണമായും നിരോധിച്ചു. കുറ്റിക്കോൽ, കരുവേടകം, ആനക്കല്ല്, ബന്തടുക്ക എന്നീ സ്ഥലളിൽനിന്നും മാലക്കല്ല്, വെള്ളരിക്കുണ്ട്, കാഞ്ഞങ്ങാട് ഭാഗത്തേക്ക് ഇരുദിശയിലും പോകേണ്ട വാഹനങ്ങൾ ബന്തടുക്ക– കോഴിച്ചാൽ (മലയോര ഹൈവേ), കോളിച്ചാൽ മുതൽ ഹൊസ്ദുർഗ്- പാണത്തൂർ റോഡ് ഉപയോഗിക്കണമെന്ന് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.
തീയതി നീട്ടി
കാസർകോട്∙ സ്കോൾ കേരള നടത്തുന്ന ഡിപ്ലോമ ഇൻ ഡൊമിസിലിയറി നഴ്സിങ് കെയർ (ഹോം നഴ്സ്) കോഴ്സ് പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി നീട്ടി. എസ്എസ്എൽസി യോഗ്യതയുള്ള 18– 45 പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 9446742470