
കാസർകോട് ജില്ലയിൽ ഇന്ന് (29-03-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വാട്ടർ അതോറിറ്റി കാഷ് കൗണ്ടറുകൾ നാളെ പ്രവർത്തിക്കും
കാസർകോട് ∙ വാട്ടർ അതോറിറ്റിയുടെ കാസർകോട്, കുമ്പള, ബോവിക്കാനം, കാഞ്ഞങ്ങാട്, ചെറുവത്തൂർ സെക്ഷൻ ഓഫിസുകളിലെ കാഷ് കൗണ്ടറുകൾ നാളെ 10 മുതൽ 4 വരെ പ്രവർത്തിക്കുമെന്ന് പിഎച്ച് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
കുട്ടികളെ പോറ്റിവളർത്താൻ അപേക്ഷിക്കാം
കാസർകോട് ∙ ജില്ലയിലെ അംഗീകൃത ശിശു സംരക്ഷണ സ്ഥാപനങ്ങളിൽ താമസിച്ചു വരുന്ന കുട്ടികളെ വേനൽ അവധിക്കാലത്ത് പോറ്റിവളർത്താൻ താൽപര്യമുള്ള രക്ഷിതാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ശിശുസംരക്ഷണ സ്ഥാപനങ്ങളിൽ താമസിച്ചു വരുന്ന 6 വയസ്സിന് മുകളിലുള്ള ആൺകുട്ടികളെയും പെൺകുട്ടികളെയും സ്കൂൾ അവധിക്കാലമായ ഏപ്രിൽ, മേയ് മാസങ്ങളിലാണ് അനുയോജ്യരായ രക്ഷിതാക്കളുടെ വീട്ടിൽ പോറ്റിവളർത്താൻ നൽകുന്നത്. 35 വയസ്സിന് മുകളിലുള്ള ദമ്പതികൾക്ക് അപേക്ഷിക്കാം. വിദ്യാനഗർ സിവിൽ സ്റ്റേഷനിലെ ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ഓഫിസിൽ അപേക്ഷ സമർപ്പിക്കണം. അവസാന തീയതി ഏപ്രിൽ 15. 04994–256990.
ജില്ലാ അദാലത്തുകൾ
കാസർകോട് ∙ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അടുത്ത മാസം എല്ലാ ജില്ലകളിലും അദാലത്തുകൾ നടത്തും. ക്ഷേമനിധി അംഗങ്ങൾ കേന്ദ്ര കാര്യാലയത്തിലും മേഖലാ ഓഫിസുകളിലും നൽകിയ അപേക്ഷകളിൽ തീർപ്പാകാത്തതിൽ പരിഹാരം കാണുന്നതിനും ക്ഷേമ പദ്ധതി അപേക്ഷകൾ തീർപ്പാക്കുന്നതിനുമായി നടത്തുന്ന അദാലത്തിൽ പങ്കെടുക്കുന്നതിനായി ക്ഷേമനിധി ബോർഡ് ഫിഷറീസ് ഓഫിസുകളിലോ മേഖലാ ഓഫിസുകളിലോ കേന്ദ്ര കാര്യാലയത്തിലോ ഏപ്രിൽ 10ന് അകം വിവരങ്ങൾ സഹിതം അപേക്ഷ നൽകണം.
ആനുകൂല്യം നൽകും
കാസർകോട് ∙ കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നു 2022-23, 2023-24 സാമ്പത്തിക വർഷങ്ങളിൽ അതിവർഷ ആനുകൂല്യ ഇനത്തിൽ ആദ്യ ഗഡു കൈപ്പറ്റിയ കർഷകത്തൊഴിലാളികൾക്ക് ഏപ്രിൽ രണ്ടാം വാരം ബോർഡിൽ നിന്നു രണ്ടാം ഗഡു വിതരണം ചെയ്യും. അതിവർഷ ആനുകൂല്യത്തിന്റെ ആദ്യ ഗഡു കൈപ്പറ്റിയ തൊഴിലാളികൾ മരണപ്പെട്ടിട്ടുണ്ടെങ്കിൽ അവരുടെ നോമിനി രേഖകൾ ജില്ലാ എക്സിക്യൂട്ടീവ് ഓഫിസിൽ എത്തിക്കണമെന്ന് ജില്ല എക്സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു. 04672 207731.
സിലക്ഷൻ ട്രയൽസ് ഏപ്രിൽ 4ന്
കാസർകോട് ∙ സ്പോർട്സ് കൗൺസിലിന് കീഴിൽ വിവിധ ജില്ലകളിലായി പ്രവർത്തിക്കുന്ന ജില്ലാ സ്പോർട്സ് അക്കാദമി, സ്കൂൾ, കോളജ് സ്പോർട്സ് അക്കാദമി എന്നിവിടങ്ങളിലേക്ക് 7, 8, പ്ലസ് വൺ, ഡിഗ്രി ക്ലാസുകളിലേക്കു ബാസ്കറ്റ്ബോൾ, ഫുട്ബോൾ, വോളിബോൾ, അത്ലറ്റിക്സ് കായിക ഇനങ്ങളിലേക്കു കായിക താരങ്ങളെ തിരഞ്ഞെടുക്കുന്നതിനുളള ജില്ലാ തല സിലക്ഷൻ ട്രയൽസ് ഏപ്രിൽ 4ന് 8നു കാസർകോട് മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. നിലവിൽ 6, 7, 10, 12 ക്ലാസുകളിൽ പഠിക്കുന്നവർ രേഖകൾ സഹിതം എത്തണം. 9946049004.
ഉത്തരവാദിത്ത ടൂറിസം മിഷൻ പരിശീലനം; റജിസ്ട്രേഷൻ തുടങ്ങി
കാഞ്ഞങ്ങാട് ∙ ഉത്തരവാദിത്ത ടൂറിസം മിഷൻ ജില്ലയിലെ ഹോം സ്റ്റേ, ഫാം ടൂറിസം, ടെന്റ് അക്കമഡേഷൻ യൂണിറ്റുകൾ നടത്താൻ താൽപര്യമുള്ളവർക്കായി അടുത്ത ബാച്ച് പരിശീലനത്തിന്റെ റജിസ്ട്രേഷൻ തുടങ്ങി. 31ന് മുൻപ് റജിസ്റ്റർ ചെയ്യണം ഫോൺ: 9847398283.
ൈവദ്യുതി മുടക്കം
∙110 കെ.വി മൈലാട്ടി – വിദ്യാനഗർ ഫീഡറിൽ ജോലികൾ നടത്തുന്നതിനാൽ ഇന്ന് മുതൽ ഏപ്രിൽ 10 വരെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വിദ്യാനഗർ, മുള്ളേരിയ, കുബനൂർ, മഞ്ചേശ്വരം 110 കെ.വി സബ് സ്റ്റേഷനുകളിൽ നിന്നും കാസർകോട് ടൗൺ, ബദിയടുക്ക, പെർള 33 കെ.വി സബ് സ്റ്റേഷനുകളിൽ നിന്നും വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് മൈലാട്ടി ലൈൻ മെയ്ന്റനൻസ് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.