
വനമേഖലയിൽ വിത്തൂട്ട് നടത്തി: സി എച്ച് കുഞ്ഞമ്പു എം എൽ എ ഉദ്ഘാടനം ചെയ്തു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാസർകോട്∙ വനം ഡിവിഷന് കീഴിൽ കാട്ടിപ്പള്ളം പരിസ്ഥിതി പുനഃസ്ഥാപന പ്രദേശത്ത് വിത്തൂട്ട് നടത്തി. ഉദുമ എം എൽ എസിഎച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. വനം വകുപ്പിന്റെ ‘മിഷൻ ഫുഡ്, ഫോഡർ,വാട്ടർ’ പദ്ധതിയുടെ ഭാഗമായാണ് വിത്തുണ്ടകൾ വനപ്രദേശങ്ങളിൽ നിക്ഷേപിക്കുന്നത്. ഇരിയണ്ണി ഗവ: ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റും അരിയിൽ,പയസ്വിനി വനസംരക്ഷണ സമിതികളുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. വിദ്യാർഥികൾ നിർമിച്ച 2500 വിത്തുണ്ടകളും വനം വകുപ്പ് ജീവനക്കാർ നിർമിച്ച വിത്തുണ്ടകളും പ്രദേശത്ത് നിക്ഷേപിച്ചു. ജില്ലയിൽ മനുഷ്യവന്യജീവി സംഘർഷ ലഘൂകരണത്തിനും പരിസ്ഥിതിയുടെ സ്വാഭാവികത തിരിച്ചു പിടിക്കുന്നതിനും പദ്ധതികൊണ്ട് സാധിക്കുമെന്ന് പ്രത്യാശിക്കുന്നതായി എം.എൽ.എ പറഞ്ഞു.ലഹരി അതിപ്രസരത്തിൽ കാലത്ത് ഇത്തരമൊരു ഉദ്യമത്തിന് മുന്നോട്ട് വന്ന വിദ്യാർഥികളെ അദ്ദേഹം പ്രശംസിച്ചു.കുട്ടികളോടൊപ്പം വിത്തുണ്ടകൾ നിക്ഷേപിച്ചതിനു ശേഷമാണ് അദ്ദേഹം മടങ്ങിയത്.
വിത്തുണ്ട എന്നാലെന്ത് ?
മണ്ണിന്റെയും ജൈവവളത്തിൻ്റെയും മിശ്രിതത്തിൽ പൊതിഞ്ഞ നാടൻ സസ്യങ്ങളുടെ വിത്തുകളാണ് വിത്തുണ്ടകളിൽ ഉള്ളത്. സൂര്യതാപത്തിൽ ഉണങ്ങാതെ വിത്തിനെ സംരക്ഷിച്ചു മുളച്ചു പൊന്തുന്നതിനു സഹായകമായ മാധ്യമമാണ് വിത്തുണ്ടകൾ. വളർച്ചയ്ക്കാവശ്യമായ ധാതു ലവണങ്ങൾ വിത്തുണ്ടകൾ പ്രദാനം ചെയ്യും. കരണ്ടു തീനി ജീവികൾ, ഷഡ്പദങ്ങൾ, ധാന്യഭോജികൾ തുടങ്ങിയവർ വിത്തുകൾ ഭക്ഷണമാക്കുന്നത് തടയുവാൻ വിത്തുണ്ടകൾ ആക്കുന്നതിലൂടെ സാധിക്കും. മണ്ണ്, ചാണകം, മഞ്ഞൾ തുടങ്ങിയവ ചേർത്തുള്ള ആവരണം വിത്തുകൾക്ക് ജീവികളിൽനിന്നുള്ള പ്രതിരോധമേകി മെച്ചപ്പെട്ട വളർച്ച ഉറപ്പാക്കും. സൂക്ഷിച്ചു വയ്ക്കുന്നതിനും പല സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതിനും ശോഷണം സംഭവിച്ച വനപ്രദേശങ്ങളിൽ വിത്തുണ്ടകൾ വളരെ സൗകര്യപ്രദമാണ്.
വനത്തിനുള്ളിലെ ഭക്ഷണലഭ്യത വർദ്ധിപ്പിക്കുക വഴി മനുഷ്യ വന്യജീവി സംഘർഷ ലഘുകരണം, പരിസ്ഥിതി പുനഃസ്ഥാപനം, പാരിസ്ഥിതിക സേവനങ്ങളുടെ അളവും, ഗുണനിലവാരവും മെച്ചപ്പെടുത്തുക, പാരിസ്ഥിതിക സന്തുലനാവസ്ഥ മെച്ചപ്പെടുത്തുന്നതിനും കാലാവ സ്ഥാ വ്യതിയാനത്തിൻ്റെ തോത് കുറയ്ക്കുന്നതിനും സഹായകരമാക്കുക തുടങ്ങിയവയാണ് വിത്തൂട്ട് പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ.