
ദേശീയപാതയോരത്ത് അനധികൃത പാർക്കിങ്; നടപടിയുമായി മോട്ടർ വാഹന വകുപ്പ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാഞ്ഞങ്ങാട് ∙ നിർമാണം നടക്കുന്ന ദേശീയപാതയോരത്ത് അലക്ഷ്യമായി വാഹനം നിർത്തിയിടുന്നവർക്കെതിരെ നടപടിയുമായി മോട്ടർ വാഹന വകുപ്പ്. ‘ഓപ്പറേഷൻ ഫ്രീ ഫ്ലോ’ എന്ന പേരിൽ കാഞ്ഞങ്ങാട് സബ് ആർടി ഓഫിസിന്റെ നേതൃത്വത്തിലാണു പരിശോധന. കഴിഞ്ഞ 3 ദിവസങ്ങളിലായി നടത്തിയ പരിശോധനയിൽ 24 വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു.
ഇതിനുപുറമേ, ടാക്സ് അടയ്ക്കാത്ത, ഫിറ്റ്നസ് ഇല്ലാത്ത, ഇൻഷുറൻസ് ഇല്ലാത്ത, ഹെൽമറ്റ് ധരിക്കാത്ത, അമിതഭാരം കയറ്റിയ, എയർഹോൺ ഘടിപ്പിച്ച, ഇരുചക്ര വാഹനങ്ങളിൽ ട്രിപ്പിൾ യാത്ര നടത്തിയ നിയമലംഘനങ്ങൾക്ക് എതിരെയും നടപടി സ്വീകരിച്ചു. ഇത്തരത്തിൽ 80 വാഹനങ്ങൾക്കെതിരെയാണു നടപടി സ്വീകരിച്ചത്. ഇവരിൽനിന്ന് 1,23,00 രൂപ പിഴയീടാക്കി.ദേശീയപാതാ വികസനം നടക്കുന്നതിനിടെ പണി കഴിഞ്ഞ പലഭാഗത്തും വലിയ വാഹനങ്ങൾ അലക്ഷ്യമായി നിർത്തിയിടുന്നുണ്ട്. ആദ്യഘട്ടത്തിൽ പിഴ ഈടാക്കും.
പിന്നെയും ആവർത്തിച്ചാൽ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടിയുണ്ടാകും. എംവിഐമാരായ എം.വിജയൻ, കെ.വി.ജയൻ, എഎംവിഐമാരായ വി.ജെ.സാജു, എം.ജി.സുധീഷ്, വി.വിനീത്, കെ.വി.പ്രവീൺ കുമാർ എന്നിവർ നേതൃത്വം നൽകി. വരുംദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് ജോയിന്റ് ആർടിഒ ജി.എസ്.സന്തോഷ് കുമാർ അറിയിച്ചു.