
നവീകരണം പൂർത്തിയാക്കി: ആരവത്തിനു കാതോർത്ത് ഇളമ്പച്ചി മിനി സ്റ്റേഡിയം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൃക്കരിപ്പൂർ ∙ പന്തുകളി ഗ്രാമമായ തൃക്കരിപ്പൂരിൽ ഒരു മൈതാനം കൂടി മികവിലേക്കും സംരക്ഷണത്തിലും. ഇളമ്പച്ചി മിനി സ്റ്റേഡിയം നവീകരണം പൂർത്തിയാക്കിയാണ് ഫുട്ബോൾ പ്രതിഭകളെ കാത്തു കിടക്കുന്നത്. പഞ്ചായത്തിന്റെ 2024–25 വർഷത്തെ പദ്ധതിയിൽ 12 ലക്ഷം രൂപ ചെലവിലാണ് നവീകരണം പൂർത്തിയാക്കിയത്. സംരക്ഷണ വേലിയും ഗേറ്റും മറ്റും ഒരുക്കിയിട്ടുണ്ട്. നേരത്തെ വാഹനങ്ങൾ കയറ്റിയും മറ്റും മൈതാനം നശീകരണം വരുത്തുന്ന സ്ഥിതിയുണ്ടായിരുന്നു.
നവീകരണം പൂർത്തിയാക്കിയതിന്റെ ഉദ്ഘാടനം 30 നു വൈകിട്ട് 4 നു പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ നിർവഹിക്കും. വൈസ് പ്രസിഡന്റ് ഇ.എം.ആനന്ദവല്ലി അധ്യക്ഷത വഹിക്കും. നടക്കാവിലെ രാജീവ് ഗാന്ധി സ്മാരക സിന്തറ്റിക് സ്റ്റേഡിയവും ഇളമ്പച്ചി മിനി സ്റ്റേഡിയവുമാണ് പഞ്ചായത്തിനു കീഴിലുള്ളത്.
വി.പി.പി.മുഹമ്മദ് കുഞ്ഞി പട്ടേലർ സ്മാരക ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിനു കീഴിൽ ടൗണിലെ മിനി സ്റ്റേഡിയം സംരക്ഷിക്കുന്നതിനു സംവിധാനം വേണമെന്നു കളിക്കാരിൽ നിന്നു ആവശ്യമുണ്ട്. 2 വർഷം മുൻപ് ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ 10 ലക്ഷം രൂപ ചെലവഴിച്ച് സംരക്ഷണ വേലിയും മറ്റും ഒരുക്കിയതാണെങ്കിലും സ്റ്റേഡിയത്തിൽ പലപ്പോഴും മാലിന്യം തള്ളുന്ന അവസ്ഥ ഉണ്ട്. സ്കൂൾ അധികൃതർ സംരക്ഷണ നടപടി സ്വീകരിക്കണമെന്നു ആവശ്യം.