
കുണ്ടാരം നീർത്തട വികസന പദ്ധതി സന്ദർശിച്ച് കേന്ദ്രസംഘം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
രാജപുരം ∙ കേരളത്തിൽ ആദ്യമായി നടപ്പിലാക്കിയ നീരുറവയധിഷ്ഠിത നീർത്തട വികസന പദ്ധതി ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം സന്ദർശിച്ചു. നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ സെന്റർ ഫോർ റിസർച് ആൻഡ് ഡവലപ്മെന്റ് (സിആർഡി) ഈസ്റ്റ് എളേരി പഞ്ചായത്തിൽ നടപ്പിലാക്കിയ കുണ്ടാരം സ്പ്രിങ് ഷെഡ് പദ്ധതിയാണ് കേന്ദ്ര ജലശക്തി അഭിയാൻ സംഘം സന്ദർശിച്ചത്. ജില്ലയിൽ നടപ്പിലാക്കി വരുന്ന ജലസംരക്ഷണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായിരുന്നു സന്ദർശനം. ഉറവ സംരക്ഷണം, മേൽക്കൂര മഴവെള്ള റീചാർജിങ്, കല്ലെടുക്ക് തടയണകൾ എന്നീ പ്രവൃത്തികൾ വിലയിരുത്തിയ സംഘം കുണ്ടാര ഗ്രാമ വികസന സമിതിയുമായും ഗുണഭോക്തൃ കുടുംബങ്ങളുമായി ആശയ വിനിമയം നടത്തി. ജില്ലാ കലക്ടർ കെ.ഇമ്പശേഖർ, കേന്ദ്ര ജലവിഭവ ബോർഡ് സയന്റിസ്റ്റ് വി.അനു, കേന്ദ്ര ജല കമ്മിഷൻ സബ് ഡിവിഷനൽ എൻജിനീയർ കെ.പ്രമോദ്, ജില്ലാ ഭൂജല വകുപ്പ് മേധാവി അരുൺ ദാസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പഞ്ചായത്ത് പ്രസിഡന്റ്് ജോസഫ് മുത്തോലി, നബാർഡ് ഡിഡിഎം ഷാരോൺ വാസ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പ്രശാന്ത് സെബാസ്റ്റ്യൻ, മേഴ്സി മാണി, മെംബർമാരായ ഷേർളി ചീങ്കല്ലേൽ, സോണിയ വേലായുധൻ, വി.വി.ബാലചന്ദ്രൻ, സെക്രട്ടറി ജഗദീഷ്, സിആർഡി ഡയറക്ടർ ഡോ.ശശികുമാർ, പ്രോഗ്രാം ഓഫിസർ ഇ.സി.ഷാജി, ഗ്രാമ വികസന സമിതി പ്രസിഡന്റ് സെബാസ്റ്റ്യൻ തെക്കേൽ, കെ.എ.തോമസ് എന്നിവർ നേതൃത്വം നൽകി.