
യുവതിയെ പീഡിപ്പിച്ചു ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസ്: പ്രതി വിമാനത്താവളത്തിൽ പിടിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വെള്ളരിക്കുണ്ട് ∙ പ്രണയം നടിച്ച് യുവതിയെ പീഡിപ്പിച്ചു ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ ഒളിവിലായിരുന്ന യുവാവിനെ മംഗളൂരു വിമാനത്താവളത്തിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തു.വെസ്റ്റ് എളേരി ചീർക്കയത്തെ ആലക്കോടൻ വീട്ടിൽ ജയകൃഷ്ണൻ (27) ആണ് പിടിയിലായത്.2024 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം. പിന്നീട് ജയകൃഷ്ണൻ ഗൾഫിലേക്ക് പോവുകയും അവിടെനിന്നു വ്യാജ ഇൻസ്റ്റഗ്രാം ഐഡി ഉണ്ടാക്കി ദൃശ്യങ്ങൾ യുവതിയുടെ സുഹൃത്തിന് അയച്ചുകൊടുത്തെന്നുമാണ് യുവതിയുടെ പരാതി.വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്ത് ഇയാൾക്കായി തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.ഇന്നലെ ഗൾഫിൽനിന്നു മംഗളൂരു വിമാനത്താവളത്തിലെത്തിയ ഇയാളെ വെള്ളരിക്കുണ്ട് പൊലീസ് ഇൻസ്പെക്ടർ ടി.കെ.മുകുന്ദനും സംഘവും അറസ്റ്റ് ചെയ്യുകയായിരുന്നു.