സർക്കാരിന്റെ നാലാം വാർഷികാഘോഷം: ആവേശമായി പൊതുസമ്മേളന വേദി
കാഞ്ഞങ്ങാട് ∙ രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടന്ന എൽഡിഎഫ് പൊതുസമ്മേളനം സിപിഎം അണികൾ ഒഴുകിയെത്തിയപ്പോൾ ആവേശമായി. കോട്ടച്ചേരിയിലൊരുക്കിയ വേദിയിലായിരുന്നു പൊതുസമ്മേളനം.
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഇ.ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം കാസർകോട് കാലിക്കടവിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു.
മന്ത്രിമാരായ കെ.രാജൻ, എ.കെ.ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, എംഎൽഎമാരായ സി.എച്ച്.കുഞ്ഞമ്പു, എം.രാജഗോപാലൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ, ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ എം.മനു, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.വി.സുജാത, പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് പി.പി.പ്രസന്നകുമാരി, വാർഡ് അംഗം പി.രേഷ്ണ, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ഐപിആർഡി ഡയറക്ടർ ടി.വി.സുഭാഷ്, ഇൻഫർമേഷൻ ആൻഡ് പബ്ലിക്കേഷൻസ് വകുപ്പ് സെക്രട്ടറി എസ്.ഹരികിഷോർ, എഡിഎം പി.അഖിൽ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, നീലേശ്വരം നഗരസഭാ നഗരസഭാധ്യക്ഷ ടി.വി.ശാന്ത, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി, കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.വി.സുജാത, എൽഡിഎഫ് കൺവീനർ കെ.പി.സതീശ് ചന്ദ്രൻ, പി.കരുണാകരൻ, സി.പി.ബാബു, കരീം ചന്തേര, പി.പി.ദിവാകരൻ, പി.പി.രാജു, എം.ഹമീദ് ഹാജി, ടി.വി.ബാലകൃഷ്ണൻ, പി.വി.ഗോവിന്ദൻ, കുര്യാക്കോസ് പ്ലാപ്പറമ്പിൽ, സജി സെബാസ്റ്റ്യൻ, സുരേഷ് പുതിയേടത്ത്, സണ്ണി അരമന, രതീഷ് പുതിയപുരയിൽ, എം.അനന്തൻ നമ്പ്യാർ, പി.കെ.രമേശൻ, പി.പി.കുഞ്ഞിക്കൃഷ്ണൻ, എം.വി.ബാലകൃഷ്ണൻ, എം.സുമതി, വി.വി.രമേശൻ, കെ.രാജ്മോഹൻ തുടങ്ങിയവർ പ്രസംഗിച്ചു. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടന്ന എൽഡിഎഫ് പൊതുസമ്മേളനത്തിന്റെ സദസ്സ്.
സേവനങ്ങളും പദ്ധതികളുമായി സ്റ്റാളുകൾ സജ്ജം
കാലിക്കടവ് ∙ സർക്കാരിന്റെ 4–ാം വാർഷികാഘോഷത്തിന്റെ ഭാഗമായി കാലിക്കടവ് മൈതാനിയിലൊരുക്കിയ പ്രദർശന വിപണനമേളയിൽ ഉദ്ഘാടന ദിവസം തന്നെ ആളുകൾ എത്തിത്തുടങ്ങി.
73,923 ചതുരശ്രയടിയിൽ തയാറാക്കിയ പന്തലിലാണു പ്രദർശനം. 151ഓളം സർക്കാർ സ്റ്റാളുകളും 46ഓളം വാണിജ്യ സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്.
സർക്കാർ സേവനങ്ങൾ, ക്ഷേമപദ്ധതികൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കുന്ന സ്റ്റാളുകളുമുണ്ട്. സൗജന്യ ജലം–മണ്ണ് പരിശോധന, ഭക്ഷണ സാധനങ്ങളുടെ പരിശോധന, ആരോഗ്യ കാർഡ് റജിസ്ട്രേഷൻ, രേഖകൾ ഡിജിറ്റൽ രൂപത്തിൽ സൂക്ഷിക്കുന്ന ഡിജി ലോക്കർ റജിസ്ട്രേഷൻ, എംപ്ലോയ്മെന്റ് റജിസ്ട്രേഷൻ, റജിസ്ട്രേഷൻ പുതുക്കൽ എന്നിവയും ലഭ്യമാകും.
കാസർകോട് എൽഡിഎഫ് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് നടത്തിയ ബഹുജന റാലി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. ചിത്രം: അഭിജിത്ത് രവി / മനോരമ
ഭാവിയുടെ നേർക്കാഴ്ചയുമായി സ്റ്റാർട്ടപ് മിഷൻ
കാലിക്കടവ് ∙ നിർമിതബുദ്ധി, റോബട്ടിക്സ്, മെഷീൻ ലേണിങ് തുടങ്ങിയ സാങ്കേതികവിദ്യകളെ പൊതുജനങ്ങൾക്കു പരിചയപ്പെടുത്തി ‘എന്റെ കേരളം’ പ്രദർശന വിപണനമേളയിൽ കേരള സ്റ്റാർട്ടപ് മിഷൻ ഒരുക്കിയ പവിലിയൻ ഭാവിയുടെ നേർക്കാഴ്ചയായി.
സാധാരണക്കാർക്കു പുതിയ സാങ്കേതികവിദ്യകൾ നേരിട്ടറിയാവുന്ന എക്സ്പീരിയൻസ് സെന്ററുകളായാണ് ഓരോ ജില്ലയിലും കെഎസ്യുഎമ്മിന്റെ പവിലിയനുകൾ പ്രവർത്തിക്കുകയെന്ന് സിഇഒ അനൂപ് അംബിക ചൂണ്ടിക്കാട്ടി. നിർമിതബുദ്ധി, ഓഗ്മെന്റഡ് റിയാലിറ്റി / വെർച്വൽ റിയാലിറ്റി, ത്രീഡി പ്രിന്റിങ്, ഡ്രോൺ, റോബട്ടിക്സ്, ഐഒടി തുടങ്ങിയ സാങ്കേതികവിദ്യകളുടെ പ്രദർശനമാണു നടത്തുന്നത്.
സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഉദ്ഘാടനത്തിനു ശേഷം പ്രകാശനം ചെയ്ത ‘ഹൃദയപക്ഷം’ ബുക്ക് വായിക്കുന്ന മന്ത്രിമാരായ കെ.രാജനും, എൻ.ബാലഗോപാലും. 2016 മുതൽ 2025 വരെയുള്ള മുഖ്യമന്ത്രി പിണറായി വിജയൻറെ തിരഞ്ഞെടുത്ത നിയമസഭാ പ്രസംഗങ്ങളാണ് പുസ്തകത്തിലുള്ളത്.
ചിത്രം: അഭിജിത്ത് രവി / മനോരമ
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]