ചെറുവത്തൂരിൽ നാളെ മുതൽ ഗതാഗതനിയന്ത്രണം
ചെറുവത്തൂർ ∙ ദേശീയപാത 66 നിർമാണത്തിന്റെ ഭാഗമായി വാഹന ഗതാഗതത്തിൽ നാളെ മുതൽ മാറ്റം വരുന്നു. ചെറുവത്തൂർ അടിപ്പാതയുടെയും സമീപന റോഡിന്റെയും നിർമാണ പ്രവർത്തനത്തിന്റെ ഭാഗമായാണ് വാഹനങ്ങൾ വഴി തിരിച്ചുവിടുന്നത്. നീലേശ്വരം ഭാഗത്ത് നിന്ന് പയ്യന്നൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കൊവ്വൽ ജമാ മസ്ജിദ് സമീപത്ത് നിന്നു പഴയ ദേശീയപാത വഴി ചെറുവത്തൂർ ടൗണിൽ എത്തി പടന്ന റോഡിൽ പ്രവേശിച്ച് അടിപ്പാതയ്ക്ക് സമീപം ഇടതു ചേർന്ന് പുതിയ ദേശീയപാതയിലേക്ക് പ്രവേശിച്ച് പയ്യന്നൂർ ഭാഗത്തേക്ക് പോകണം.
നീലേശ്വരം ഭാഗത്തേക്കുള്ള ബസുകൾ പടന്ന റോഡിലൂടെ ചെറുവത്തൂർ ബസ് സ്റ്റാൻഡിൽ പ്രവേശിച്ച് തിരിച്ചു പോയ വഴി തന്നെ പുതിയ ഹൈവേയിൽ തിരിച്ചെത്തി നീലേശ്വരം ഭാഗത്തേക്ക് പോകണം. ചെറുവത്തൂരിൽ നിന്ന് പഴയ ദേശീയപാത വഴി കൊവ്വൽ ഭാഗത്തേക്ക് വാഹനങ്ങൾ കടത്തി വിടുന്നതല്ല.പയ്യന്നൂർ ഭാഗത്ത് നിന്ന് ദേശീയപാത വഴി നീലേശ്വരം ഭാഗത്തേക്കുള്ള വാഹനങ്ങൾ നിലവിൽ പോകുന്ന വഴിതന്നെ പോകണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]