
ഒറ്റത്തൂണിൽ 1.12 കിലോമീറ്റർ നീളം: കാസർകോടിന്റെ ഉയരപ്പാതയിൽ വാഹനങ്ങൾ ഓടിത്തുടങ്ങി
കാസർകോട് ∙ദേശീയപാത നിർമാണത്തിന്റെ ഭാഗമായി നഗരത്തിൽ പണി പൂർത്തിയായ മേൽപ്പാതയിൽ കറന്തക്കാട് നിന്ന് നുള്ളിപ്പാടി ഭാഗത്തേക്ക് ഗതാഗതത്തിന് തുറന്നുകൊടുത്തു. നുള്ളിപ്പാടി ഭാഗത്തു നിന്ന് കറന്തക്കാടേക്കുള്ള ഗതാഗതം ഈ ആഴ്ച ആരംഭിക്കും.
ഒറ്റത്തൂണിൽ 1.12 കിലോമീറ്റർ നീളത്തിലുള്ളതാണ് കാസർകോട് നഗരത്തിലെ കറന്തക്കാട് നിന്ന് നുള്ളിപ്പാടി അയ്യപ്പ സ്വാമി ക്ഷേത്രം വരെയുള്ള 6 വരി മേൽപ്പാത. 5.5 മീറ്ററിലേറെ ഉയരത്തിൽ 29 സ്പാനുകൾ താങ്ങുന്ന മേൽപ്പാതയ്ക്ക് 27 മീറ്ററാണ് വീതി.തലപ്പാടി മുതൽ ചെങ്കള വരെയുള്ള ഒന്നാം റീച്ചിൽ ആകെയുള്ള 39 കിലോമീറ്ററും ടാറിങ് പൂർത്തിയായിക്കഴിഞ്ഞു.
ഇതോടെ അധികം വൈകാതെ ദേശീയപാത വഴി പൂർണമായും ഗതാഗതത്തിന് തുറന്നുകൊടുക്കും. മനോഹരം, ഈ കാഴ്ച
പാലത്തിന്റെ അടിയിൽ പാർക്കിങ് സൗകര്യം, ഉദ്യാനം, കളിസ്ഥലം, മീറ്റിങ് സ്ഥലം, ഭിത്തിയിൽ കാസർകോടിന്റെ സാംസ്കാരിക ചരിത്ര നായകരെ അറിയാനുള്ള പെയ്ന്റിങ് തുടങ്ങിയവ ഒരുക്കാനുണ്ട്.
സർവീസ് റോഡ് പണിയും പൂർത്തിയാകാനുണ്ട്. കാസർകോട് നഗരത്തിന്റെ മാത്രമല്ല, കടലും പുഴയും കുന്നും ഉൾപ്പെടെയുള്ള മനോഹര ദൃശ്യഭംഗിയൊരുക്കുന്നതാണ് മേൽപ്പാതയിൽ നിന്നുള്ള കാഴ്ച.
വേഗത്തിലെത്താം
തലപ്പാടിയിൽ നിന്ന് 25 മിനിറ്റു കൊണ്ട് ചെർക്കളയിൽ എത്താൻ കഴിയുന്ന വേഗത്തിലാണ് തലപ്പാടി – ചെർക്കള പ്രധാന ദേശീയപാത വികസനം പൂർത്തിയായത്.സർവീസ് റോഡുകളുടെ അവസാന മിനുക്കുപണികൾ കഴിഞ്ഞ് ഡിസംബറിൽ ഔദ്യോഗിക ഉദ്ഘാടനം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.സർവീസ് റോഡുകളിലും അടിപ്പാതകളിലും വിവിധ പ്രദേശങ്ങളിൽ യാത്രക്കാരുടെ ദുരിതം തുടരുന്നുണ്ട്.അതുകൂടി പരിഹരിച്ചാൽ തലപ്പാടി – ചെങ്കള റീച്ച് 39 കിലോമീറ്റർ ദേശീയപാത വികസനം പൂർണമാകും. ഉപ്പള മേൽപ്പാതയും തുറക്കുന്നു
ഉപ്പളയിലെ മേൽപ്പാതയിൽ 2 ദിവസത്തിനകം വാഹനഗതാഗതം അനുവദിക്കും.210 മീറ്റർ നീളത്തിലുള്ളതാണ് ഉപ്പളയിലുള്ള ആറുവരി മേൽപ്പാത.
ഇവിടെ ഇപ്പോൾ ഭാഗികമായി ഗതാഗതം അനുവദിച്ചിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]