
കാസർകോട് ജില്ലയിൽ ഇന്ന് (20-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അധ്യാപക ഒഴിവ്
രാജപുരം ∙ നായ്ക്കയം ജിഡബ്ല്യുഎൽപി സ്കൂളിൽ പ്രീപ്രൈമറി അധ്യാപികയുടെ ഒഴിവ്. അഭിമുഖം 21ന് 2ന് സ്കൂൾ ഓഫിസിൽ. യോഗ്യത: സർക്കാർ അംഗീകൃത പ്രീപ്രൈമറി സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം.
കാഞ്ഞങ്ങാട് ∙ തായന്നൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗം ഇംഗ്ലിഷ് (ജൂനിയർ), ഹിന്ദി (ജൂനിയർ), സുവോളജി, (ജൂനിയർ) അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 22ന് രാവിലെ 10ന്.
ഉദുമ ∙ സർക്കാർ കോളജിൽ വിവിധ വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപകരുടെ ഒഴിവ്. യോഗ്യത: ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്ക്. നെറ്റ്, പിഎച്ച്ഡി യോഗ്യതയുള്ളവർക്ക് മുൻഗണന. അഭിമുഖ തീയതിയും സമയവും: കൊമേഴ്സ് – 22ന് 11.30, ഇംഗ്ലിഷ് – 23ന് 10.00, പൊളിറ്റിക്കൽ സയൻസ് – 26ന് 10.00, ആന്ത്രപ്പോളജി – 26ന് 10.00, ഇക്കണോമിക്സ് – 26ന് 2.00, ഹിസ്റ്ററി – 27ന് 10.00, സ്റ്റാറ്റിസ്റ്റിക്സ് – 27ന് 2.00, മലയാളം – 28ന് 10.00, ഹിന്ദി – 2.00. ഫോൺ: 9188900216.
കാസർകോട് ∙ ഗവ. കോളജിൽ മലയാളം ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും നെറ്റും പാസായവർക്ക് അപേക്ഷിക്കാം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദക്കാരെയും പരിഗണിക്കും. അഭിമുഖം 27ന് 11നു പ്രിൻസിപ്പൽ ഓഫിസിൽ. 04994–256027.
മാറ്റിവച്ചു
നീലേശ്വരം ∙ പ്രതികൂല കാലാവസ്ഥ കാരണം നാളെ നടത്താൻ നിശ്ചയിച്ചിരുന്ന നീലേശ്വർ ഫൈൻ ആർട്സ് സൊസൈറ്റിയുടെ ’മുച്ചീട്ടുകളിക്കാരന്റെ മകൾ’ എന്ന നാടകം മറ്റൊരു ദിവസത്തേക്കു മാറ്റിവച്ചതായി സെക്രട്ടറി പി.സി.സുരേന്ദ്രൻ നായർ അറിയിച്ചു.