
കാസർകോട് ജില്ലയിൽ ഇന്ന് (14-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഗതാഗതം തടയും
കാസർകോട് ∙ കറന്തക്കാട് മുതൽ റെയിൽവേ സ്റ്റേഷൻ റോഡിലെ ക്ലോക്ക് ടവർ വരെ ഇന്ന് 2 മണി മുതൽ റോഡ് പുനരുദ്ധാരണ പ്രവർത്തിയുടെ ഭാഗമായി താൽക്കാലികമായി അടച്ചിടുമെന്ന് മരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു
വൈദ്യുതി മുടക്കം
കാഞ്ഞങ്ങാട് ∙ മാവുങ്കാൽ 110 കെ.വി സബ് സ്റ്റേഷനിൽ പ്രീ മൺസൂൺ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാളെ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 3 വരെ കൊളവയൽ, പടന്നക്കാട്, കാഞ്ഞങ്ങാട്, ചിത്താരി, ഹൊസ്ദുർഗ്, വെള്ളിക്കോത്ത്, ചാലിങ്കാൽ, ഗുരുപുരം എന്നീ ഫീഡറുകളിൽ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.