
കാസർകോട് ജില്ലയിൽ ഇന്ന് (12-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുടുംബശ്രീ കൂടിക്കാഴ്ച ഇന്ന് : കാഞ്ഞങ്ങാട് ∙ കുടുംബശ്രീ ജില്ലാ മിഷൻ എൻആർഎൽഎം ഒഎസ്എസ് കം അക്കൗണ്ടന്റിനെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. കൂടിക്കാഴ്ച ഇന്ന് രാവിലെ 10.30ന് ജില്ലാ മിഷൻ ഓഫിസിൽ നടക്കും. നിലവിൽ അപേക്ഷ സമർപ്പിച്ച ഉദ്യോഗാർഥികൾക്കാണ് കൂടിക്കാഴ്ച. ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.
അഭിമുഖം 17ന്
ബേഡഡുക്ക ∙ പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതി ഓവർസീയർ, അക്കൗണ്ടന്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം 17ന് 10.30നു പഞ്ചായത്ത് ഓഫിസിൽ.
അപേക്ഷ ക്ഷണിച്ചു
കാസർകോട് ∙ എൽബിഎസ് എൻജിനീയറിങ് കോളജിൽ ഒഴിവുള്ള ബി.ടെക് എൻആർഐ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 18. കീം പ്രവേശന പരീക്ഷാ യോഗ്യത നിർബന്ധമല്ല. 9447375156. www.lbcek.ac.in
നിയമനം നടത്തും
പെരിയ ∙ ഗവ പോളിടെക്നിക് കോളജിൽ മെക്കാനിക്കൽ എൻജിനീയറിങ് ബ്രാഞ്ചിലെ ഒഴിവുള്ള ട്രേഡ്സ്മാൻ (ടർണർ, വെൽഡിങ്, കാർപെൻട്രി, സ്മിത്ത്, ഷീറ്റ് മെറ്റൽ) എന്നീ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപകരെ നിയമിക്കും. കൂടിക്കാഴ്ച 18ന് 10ന് നടക്കും. 0467 2234020, 9947508478.
മഞ്ചേശ്വരം ∙ ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്ററിൽ ഫാർമസിസ്റ്റ് തസ്തികയിൽ താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പ്രായപരിധി 18-36. അഭിമുഖം 18ന് 10.30നു മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ. 04998–273599.
കുമ്പള ∙ ഗവ. സീനിയർ ബേസിക് സ്കൂളിൽ ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപക ഒഴിവ്. അഭിമുഖം നാളെ 11നു സ്കൂളിൽ. 9496139384.
ആലംപാടി ∙ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എ ഫിസിക്കൽ സയൻസ്, ഫിസിക്കൽ എജ്യുക്കേഷൻ, യുപിഎസ്ടി മലയാളം, ഫുൾടൈം ലാംഗ്വേജ് ടീച്ചർ ഹിന്ദി, എൽപിഎസ്ടി അറബിക് ഒഴിവ്. അഭിമുഖം നാളെ 10നു സ്കൂളിൽ. 9447103691.
ബേക്കൂർ ∙ ഗവ. ഹയർസെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ്ടി മാത്തമാറ്റിക്സ് (മലയാളം), ഫിസിക്കൽ എജ്യുക്കേഷൻ (കന്നഡ) അധ്യാപക ഒഴിവ്. അഭിമുഖം നാളെ 10നു സ്കൂളിൽ. 8618353487.
ദേലംപാടി ∙ ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ വിഎച്ച്എസ്ഇ വിഭാഗത്തിൽ കെമിസ്ട്രി (ജൂനിയർ) അധ്യാപക ഒഴിവ്. അഭിമുഖം നാളെ 10നു സ്കൂളിൽ. 8086066137.
പെരിയ ∙ ഡോ. അംബേദ്കർ ആർട്സ് ആൻഡ് സയൻസ് കോളജിൽ ഹിസ്റ്ററി, ഇക്കണോമിക്സ് വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രഫസറുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച 13ന് 11.30ന് പെരിയയിലെ കോളജ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസിൽ.
രാജപുരം ∙ കൊട്ടോടി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ യുപി പാർട്ടൈം സംസ്കൃതം അധ്യാപക ഒഴിവ്. അഭിമുഖം 13ന് രാവിലെ 10.30 ന് സ്കൂൾ ഓഫിസിൽ. 9446239065.
രാജപുരം ∙ ബളാംതോട് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി (സോഷ്യൽ സയൻസ്), എച്ച്എസ്ടി (ഇംഗ്ലിഷ്) അധ്യാപക ഒഴിവ്. അഭിമുഖം 13ന് രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ.
കാസർകോട് ∙ ഗവ. കോളജിൽ ഹിന്ദി അധ്യാപക ഒഴിവ്. അഭിമുഖം 16ന് 11.30നു പ്രിൻസിപ്പൽ ഓഫിസിൽ. 04994 256027.
കാസർകോട് ∙ കണ്ണൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജി കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിങ് കോളജിൽ അസിസ്റ്റന്റ് പ്രഫസർ (ഇന്റീരിയർ ഡിസൈനിങ് ആൻഡ് ഫർണിഷിങ്) തസ്തികയിൽ നിയമനം നടത്തുന്നു. രേഖകൾ സഹിതം 25ന് അകം എക്സിക്യൂട്ടീവ് ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജി കണ്ണൂർ, പി.ഒ.കിഴുന്ന, തോട്ടട, കണ്ണൂർ-7 എന്ന വിലാസത്തിൽ തപാൽ മുഖേനയോ നേരിട്ടോ അപേക്ഷിക്കണം. 8281574390.
കാഞ്ഞങ്ങാട് ∙ ഹൊസ്ദുർഗ് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി മാത്സ്, ഫിസിക്കൽ സയൻസ്, ഇംഗ്ലിഷ്, അറബിക് അധ്യാപകരുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച 13ന് രാവിലെ 10ന് നടക്കും.
അപേക്ഷ ക്ഷണിച്ചു
പുല്ലൂർ ∙ ഗവ. ഐടിഐയിൽ ദ്വിവത്സര ഇലക്ട്രീഷ്യൻ, മോട്ടർ വെഹിക്കിൾ മെക്കാനിക് എൻസിവിടി ട്രേഡുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.itiadmissions.kerala.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി 20 വരെ അപേക്ഷിക്കാം. അപേക്ഷ സമർപ്പിച്ചതിനുശേഷം ഏതെങ്കിലും ഗവ. ഐടിഐയിൽ എത്തി സർട്ടിഫിക്കറ്റ് പരിശോധന നടത്തണം. 0467-2268174.
കൊട്ടിയൂർ യാത്ര നടത്തും
കാസർകോട് ∙ കെഎസ്ആർടിസി കാസർകോട് യൂണിറ്റിൽനിന്നു 15ന് കൊട്ടിയൂർ യാത്ര നടത്തുന്നു. കൊട്ടിയൂർ കൂടാതെ മാമാനിക്കുന്ന്, മൃദംഗശൈലേശ്വരി, രാജരാജേശ്വരി ക്ഷേത്രങ്ങളും സന്ദർശിക്കും. 8848678173.
വർക്ഷോപ് 17 മുതൽ
കാസർകോട് ∙ ബിസിനസ് വിപുലീകരിക്കാൻ ആഗ്രഹിക്കുന്ന സംരംഭകർക്ക് കെഐഇഡിയുടെ 5 ദിവസത്തെ വർക്ഷോപ് 17 മുതൽ 21 വരെ കളമശ്ശേരിയിലെ ക്യാംപസിൽ നടക്കും. സംരംഭകർ, സ്ഥാപനത്തിലെ എക്സിക്യുട്ടീവ്സ് എന്നിവർക്ക് പങ്കെടുക്കാം. 13ന് മുൻപ് ഓൺലൈനായി അപേക്ഷിക്കണം. 9188922785.