
കാസർകോട് ജില്ലയിൽ ഇന്ന് (11-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അറിയിപ്പ്
റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
കാസർകോട് ∙ ജില്ലയിലെ ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ / ഇൻഷുറൻസ് മെഡിക്കൽ സർവീസ് / ആയുർവേദ കോളജുകളിൽ ഫാർമസിസ്റ്റ് ഗ്രേഡ് – 2 (ആയുർവേദ – ഫസ്റ്റ് എൻസിഎ – ഹിന്ദു നാടാർ – കാറ്റഗറി നമ്പർ 056/2024) തസ്തികയിലേക്കുള്ള റാങ്ക് പട്ടിക പിഎസ്സി പ്രസിദ്ധീകരിച്ചു.
അപേക്ഷ ക്ഷണിച്ചു
പുല്ലൂർ∙ ഗവ. ഐടിഐയിൽ ഇലക്ട്രിഷ്യൻ, മെക്കാനിക് മോട്ടർ വെഹിക്കിൾ എന്നീ ദ്വിവത്സര എൻസിവിടി ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.itiadmissions.kerala.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈൻ ആയി അപേക്ഷിക്കാം. അവസാന തീയതി 20. 0467-2268174.
മടിക്കൈ ∙ ഗവ. ഐടിഐയിൽ വെൽഡർ (1 വർഷം) ഡ്രാഫ്റ്റ്സ്മാൻ സിവിൽ (2 വർഷം) എന്നീ എൻസിവിടി ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി http://itiadmissions.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന 20ന് 5 വരെ അപേക്ഷ സമർപ്പിക്കാം. 6238506369.
അധ്യാപക ഒഴിവ്
രാജപുരം∙ തായന്നൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി (സീനിയർ), കൊമേഴ്സ് (ജൂനിയർ) അധ്യാപക ഒഴിവ്. അഭിമുഖം 13ന് രാവിലെ 10ന് സ്കൂൾ ഓഫിസിൽ.
കാഞ്ഞങ്ങാട്∙ ഉപ്പിലിക്കൈ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ എൽപിഎസ്ടി, യുപിഎസ്ടി, എഫ്ടിഎം എന്നീ അധ്യാപകരുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച ഇന്ന് രാവിലെ 10.30ന് നടക്കും.
പെരുമ്പട്ട ∙സിഎച്ച് മുഹമ്മദ്കോയ സ്മാരക ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ് അധ്യാപകന്റെ ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 13ന് 11ന് നടക്കും.
ബളാൽ∙ഗവ.ഹയർസെക്കൻഡറിസ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ് അധ്യാപകന്റെ ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 13ന് 10.30ന് നടക്കും.
ബളാൽ ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ് അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച 13നു രാവിലെ 10.30ന് ഓഫിസിൽ നടക്കും.
തൃക്കരിപ്പൂർ ∙ ഉദിനൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ മലയാളം, സ്റ്റാസ്റ്റിക്സ്, കെമിസ്ട്രി, ഇംഗ്ലിഷ് എന്നീ വിഷയങ്ങളിൽ ജൂനിയർ അധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. കൂടിക്കാഴ്ച 13നു രാവിലെ 10ന്.
തൃക്കരിപ്പൂർ∙ ഇളമ്പച്ചി ഗുരു ചന്തുപ്പണിക്കർ സ്മാരക ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ യുപിഎസ്ടി മലയാളം അധ്യാപകനെ നിയമിക്കാനുള്ള കൂടിക്കാഴ്ച നാളെ രാവിലെ 10.30ന്.
രാജപുരം ∙ പട്ടിക വർഗ വികസന വകുപ്പിന് കീഴിൽ ബളാംതോട് പ്രവർത്തിക്കുന്ന ആൺകുട്ടികളുടെ പനത്തടി പ്രീമെട്രിക് ഹോസ്റ്റലിൽ ഇംഗ്ലിഷ്, ഹിന്ദി, ഗണിതം, സയൻസ് വിഷയങ്ങളിൽ പാർട്ട് ടൈം ട്യൂട്ടർമാരുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയങ്ങളിൽ ഡിഗ്രി, ബിഎഡ് യോഗ്യത. അഭിമുഖം നാളെ രാവിലെ മാലക്കല്ലിലെ ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസിൽ. പനത്തടി പരിസര പ്രദേശങ്ങളിലുള്ളവർക്ക് മുൻഗണന. ഫോൺ: 9072496252.
ദേലംപാടി∙ ആൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിൽ ഹൈസ്കൂൾ തലത്തിൽ നാച്വറൽ സയൻസ്, ഫിസിക്കൽ സയൻസ് ട്യൂഷൻ അധ്യാപക ഒഴിവ്. മാസം 6000 രൂപ ഓണറേറിയം ലഭിക്കും. രാവിലെയോ വൈകിട്ടോ ആയി മാസത്തിൽ 20 മണിക്കൂറാണ് ക്ലാസെടുക്കേണ്ടത്. രേഖകൾ സഹിതം 17ന് അകം കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിലെ പട്ടികജാതി വികസന ഓഫിസിൽ ലഭിക്കണം.
കാസർകോട് ∙ ബദിയടുക്കയിലെയും വിദ്യാനഗറിലെയും ആൺകുട്ടികളുടെ പ്രീ മെട്രിക് ഹോസ്റ്റലുകളിലെ അന്തേവാസികൾക്ക് ട്യൂഷൻ നൽകുന്നതിന് അധ്യാപകരെ നിയമിക്കുന്നു. 2 ഹോസ്റ്റലുകളിലും യുപി തലത്തിൽ 3 വീതവും ഹൈസ്കൂൾ തലത്തിൽ മാത്സ്, നാച്വറൽ സയൻസ്, ഫിസിക്കൽ സയൻസ്, ഹിന്ദി, ഇംഗ്ലിഷ്, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിൽ 6 വീതം ഒഴിവുകളും ഉണ്ട്. ഹൈസ്കൂൾ ക്ലാസിൽ 6000 രൂപയും യുപി തലത്തിൽ 4500 രൂപയും മാസം ഓണറേറിയം ലഭിക്കും. രാവിലെയോ വൈകിട്ടോ ആയി മാസത്തിൽ 20 മണിക്കൂറാണ് ക്ലാസ് എടുക്കേണ്ടത്. അപേക്ഷ രേഖകൾ സഹിതം 17ന് അകം കാസർകോട് ബ്ലോക്ക് പട്ടിക ജാതി വികസന ഓഫിസിൽ ലഭിക്കണം. 8547630172.
പരവനടുക്കം ∙ ചെമ്മനാട് ഗവ. ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി ഇംഗ്ലിഷ് (സീനിയർ), ഫിസിക്സ് (ജൂനിയർ) അധ്യാപക ഒഴിവ്. അഭിമുഖം നാളെ 10നു സ്കൂളിൽ.