
പി.രാഘവന് ട്രസ്റ്റ് പ്രഥമ പുരസ്കാരം കെ.എൻ.രവീന്ദ്രനാഥിന്
കാസർകോട് ∙ കമ്യൂണിസ്റ്റ് ട്രേഡ് യൂണിയൻ നേതാവും മുൻ എംഎൽഎയും പ്രമുഖ സഹകാരിയുമായിരുന്ന പി.രാഘവന്റെ സ്മരണയ്ക്കായി ട്രസ്റ്റ് ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം കെ.എൻ.രവീന്ദ്രനാഥിന്. ട്രേഡ് യൂണിയൻ രംഗത്തും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും പൊതുസമൂഹത്തിനും കെ.എൻ.രവീന്ദ്രനാഥ് നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് പുരസ്കാരം.
50,000 രൂപയും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം. ജൂണ്‍ 14ന് വൈകിട്ട് എറണാകുളത്ത് രവീന്ദ്രനാഥിന്റെ വസതിയിൽ നടക്കുന്ന ചടങ്ങിൽ സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി പുരസ്കാരം സമ്മാനിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]