
കാസർകോട് ജില്ലയിൽ ഇന്ന് (10-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഉച്ചില റെയിൽവേ ഗേറ്റ് നാളെ അടച്ചിടും: ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മഞ്ചേശ്വരം, ഉള്ളാൾ റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ ഉച്ചില റെയിൽവേ ഗേറ്റ് നാളെ രാവിലെ 8 മുതൽ 12ന് വൈകിട്ട് 7 വരെ അടച്ചിടുമെന്ന് റെയിൽവേ അറിയിച്ചു.
ജലവിതരണം തടസ്സപ്പെടും
വിദ്യാനഗർ∙ ചെർക്കള ജലസംഭരണിയിൽ നിന്നു പാറക്കട്ട ജല സംഭരണിയിലേക്കുള്ള പൈപ്പ് ലൈൻ ചോർച്ച പരിഹരിക്കുന്നതിന്റെ ഭാഗമായി 11, 12 തീയതികളിൽ ബാവിക്കര ജലശുദ്ധീകരണശാലയിലേക്കുള്ള പമ്പിങ് മുടങ്ങുന്നതിനാൽ കാസർകോട് നഗരസഭ, മുളിയാർ, ചെങ്കള, മധൂർ, മൊഗ്രാൽ പുത്തൂർ തദ്ദേശ സ്ഥാപനങ്ങളിൽ ജല വിതരണം തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു.
അധ്യാപക നിയമനം
കുണിയ∙ ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ ഓഫിസ് ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് വിഷയത്തിൽ വൊക്കേഷനൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം നാളെ 10ന്.
പരവനടുക്കം ∙ ചെമ്മനാട് ഈസ്റ്റ് ഗവ. എൽപി സ്കൂളിൽ എച്ച്ടിവി (മലയാളം) അധ്യാപക ഒഴിവ്. അഭിമുഖം 12ന് 10.30നു സ്കൂളിൽ.
ചെറുവത്തൂർ ∙ ചീമേനി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി മലയാളം, എൽപിഎസ്ടി(മലയാളം മീഡിയം) തസ്തികകളിലെ താൽക്കാലിക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കൂടിക്കാഴ്ച 12ന് രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ നടക്കും.
പിലിക്കോട്∙ സികെഎൻഎസ് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി, കംപ്യൂട്ടർ സയൻസ്, ഇംഗ്ലിഷ് അധ്യാപകന്റെ ഒഴിവുണ്ട്. കൂടിക്കാഴ്ച 12ന് 10.30ന്.
മുള്ളേരിയ∙ പാണ്ടി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കംപ്യൂട്ടർ സയൻസ് അധ്യാപകന്റെ ഒഴിവുണ്ട്. അഭിമുഖം 12ന് രാവിലെ 10.30ന്
നീലേശ്വരം ∙കോട്ടപ്പുറം സിഎച്ച്എംകെഎസ് ജിവിഎച്ച്എസ് സ്കൂളിൽ എൽപി വിഭാഗത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കാനുള്ള അഭിമുഖം 11ന് നടക്കും. അഭിമുഖത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന യോഗ്യരായ ഉദ്യോഗാർഥികൾ നാളെ 10.30ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സ്കൂൾ ഓഫീസിൽ ഹാജരാവേണ്ടതാണ്.
രാവണീശ്വരം ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഗണിത അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ രാവിലെ 10.30 ന് സ്കൂൾ ഓഫിസിൽ. ഫോൺ: 9497696625.
പെരിയ ∙ ജിഎൽപി സ്കൂളിൽ അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ 10.30 ന് സ്കൂൾ ഓഫിസിൽ.
കാറഡുക്ക∙ ജിവിഎച്ച്എസ്എസിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ നോൺ വൊക്കേഷനൽ ടീച്ചർ (ജൂനിയർ) തസ്തികയിൽ ഒൻട്രപ്രനർഷിപ് ഡവലപ്മെന്റ് വിഷയത്തിൽ ഒഴിവുണ്ട്.കൂടിക്കാഴ്ച 12ന് രാവിലെ 10ന്.
അംഗടിമുഗർ∙ ജിഎച്ച്എസ്എസിൽ എച്ച്എസ്എസ്ടി ജ്യോഗ്രഫി (ജൂനിയർ) അധ്യാപകന്റെ ഒഴിവുണ്ട്. കൂടിക്കാഴ്ച 13ന് രാവിലെ 11ന്. 9446461450
മടിക്കൈ ∙ കീക്കാംകോട്ട് ഗവ. എൽപി സ്കുളിൽ എൽപിഎസ്ടി ഒഴിവിലേക്കുള്ള അഭിമുഖം ഇന്ന് ഉച്ചയ്ക്കു 2ന് നടക്കും. അഭിമുഖത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സ്കൂൾ ഓഫിസിൽ ഹാജരാവേണ്ടതാണ്.
നീലേശ്വരം ∙ ജിഎൽപി സ്കൂളിൽ നിലവിലുള്ള എൽപിഎസ്ടി ഒഴിവിലേക്കുള്ള അഭിമുഖം 12ന് 10.30ന് നടക്കും. അഭിമുഖത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ, എംപ്ലോയ്മെന്റ് റജിസ്ട്രേഷൻ കാർഡ്, പിഎസ്സി ലിസ്റ്റിലുണ്ടെങ്കിൽ അതിന്റെ രേഖ എന്നിവ സഹിതം സ്കൂൾ ഓഫിസിൽ ഹാജരാവേണ്ടതാണ്.
കാഞ്ഞങ്ങാട് ∙ പുഞ്ചാവി ഗവ.എൽപി സ്കൂളിൽ ഫുൾ ടൈം അറബി അധ്യാപക ഒഴിവ്. അഭിമുഖം ഇന്ന് രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ.
ശ്രവണ സഹായിയും കൃത്രിമ കാലും
കാസർകോട്∙ രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നു കാഞ്ഞങ്ങാട് നഗരസഭ വാർഡ് 17 കളയറയിലെ ഭിന്നശേഷിയുള്ള ഒരാൾക്ക് വലതുകാലിനുള്ള കൃത്രിമ കാലും മുളിയാർ മാസ്തിക്കുണ്ടിലെ ഒരാൾക്ക് ശ്രവണ സഹായിയും നൽകുന്നു. അപേക്ഷ രേഖകൾ സഹിതം 15ന് അകം ജില്ലാ സാമൂഹിക നീതി ഓഫിസ്, സിവിൽ സ്റ്റേഷൻ എ ബ്ലോക്ക്, വിദ്യാനഗർ, കാസർകോട്– 671123 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ വഴിയോ ലഭിക്കണം. 04994255074.
ലാറ്ററൽ എൻട്രി പ്രവേശനം
പെരിയ ∙ ജില്ലയിലെ പോളിടെക്നിക്കുകളിലേക്കു ലാറ്ററൽ എൻട്രി പ്രവേശനം കാസർകോട് ഗവ.പോളിടെക്നിക് കോളജിൽ 12, 13 തീയതികളിൽ നടക്കും. www.polyadmission.org എന്ന വെബ്സൈറ്റിൽ കൗൺസലിങ്ങിന് റജിസ്റ്റർ ചെയ്ത പ്ലസ്ടു / വിഎച്ച്എസ്സി വിഭാഗക്കാർ 12നും ഐടിഐ / കെജിസിഇ വിഭാഗക്കാർ 13നും രാവിലെ 9ന് പ്രവേശനത്തിനായി കോളജിൽ എത്തണം.
നവോദയ പ്രവേശനം
പെരിയ ∙ ജവാഹർ നവോദയ വിദ്യാലയത്തിൽ ആറാം ക്ലാസ് പ്രവേശന പരീക്ഷയുടെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 29. ജില്ലയിൽ സർക്കാർ / സർക്കാർ അംഗീകൃത വിദ്യാലയത്തിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന 2014 മേയ് 1നും 2016 ജൂലൈ 31നും ഇടയിൽ ജനിച്ച, ജില്ലയിൽ സ്ഥിരതാമസക്കാരായ വിദ്യാർഥികൾക്ക് https://cbseitms.rcil.gov.in/nvs അല്ലെങ്കിൽ www.navodaya.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. 9496977903.