
ഓടുമേഞ്ഞ വീടിനു തീപിടിച്ചു; വൈദ്യുതോപകരണങ്ങൾ അടക്കം കത്തിനശിച്ചു
കാസർകോട് ∙ ഓടുമേഞ്ഞ വീടിനു തീ പിടിച്ച് 50 ലക്ഷം രൂപയുടെ നാശനഷ്ടം. തളങ്കര പടിഞ്ഞാറിലെ സാറയുടെ വീടിനാണു ശനിയാഴ്ച രാത്രി പത്തരയോടെ തീപിടിച്ചത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നു കാസർകോട് അഗ്നിരക്ഷാസേനാ ഓഫിസർ വി.
സുകുവിന്റെ നേതൃത്വത്തിലുള്ള 2 യൂണിറ്റ് എത്തി 4 മണിക്കൂർ പരിശ്രമിച്ചാണ് തീ അണച്ചത്. സംഭവസ്ഥലത്ത് വാഹനമെത്താൻ പ്രയാസമായതിനാൽ തീ അണയ്ക്കൽ ദുഷ്കരമായിരുന്നു.
രേഖകൾ, എസി, ഫ്രിജ്, ടിവി, വാഷിങ് മെഷീൻ, തുണിത്തരങ്ങൾ, വീട്ടുപകരണങ്ങൾ തുടങ്ങിയവയെല്ലാം പൂർണമായും കത്തിനശിച്ചു. ഏകദേശം 50 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
ഷോർട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് അനുമാനിക്കുന്നു. സേനാംഗങ്ങളായ എം.
രമേശ, ഒ.കെ.പ്രജിത്ത്, എസ്. അരുൺകുമാർ, വി.എസ്.ഗോകുൽ കൃഷ്ണൻ, ജിത്തു തോമസ്, എം.എ.വൈശാഖ്, കെ.
സതീഷ്, ഹോം ഗാർഡുമാരായ കെ.വി.ശ്രീജിത്ത്, ടി.വി.പ്രവീൺ, ശൈലേഷ് എന്നിവർ ചേർന്നാണ് തീയണച്ചത്. സംഭവമറിഞ്ഞ് എൻ.എ.നെല്ലിക്കുന്ന് എംഎൽഎയും സ്ഥലത്തെത്തിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]