
കഞ്ചാവുമായി യുവാവ് പിടിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചെറുവത്തൂർ∙ വിൽപനയ്ക്ക് കൊണ്ടു പോകുകയായിരുന്ന കഞ്ചാവുമായി യുവാവിനെ ചന്തേര പൊലീസ് പിടികൂടി. പയ്യങ്കിയിലെ എം.സുൽഫിക്കറിനെ(29)യാണ് ചന്തേര എസ്ഐ കെ.പി.സതീഷും സംഘവും പിടികൂടിയത്. കഴിഞ്ഞ ദിവസം ദേശീയപാതയിൽ പട്രോളിങ് നടത്തവേ രാത്രി 7 മണിയോടെ കാലിക്കടവ് ജംക്ഷനിൽ സംശയാസ്പദമായി കണ്ട ഇയാളെ ചോദ്യം ചെയ്തപ്പോൾ കൃത്യമായ ഉത്തരം നൽകാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഷർട്ടിന്റെ പോക്കറ്റിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് സൂക്ഷിച്ച നിലയിൽ 18ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവ് വിൽപനയ്ക്ക് കൊണ്ടു പോകുന്നതാണെന്ന് പൊലീസിനോട് സമ്മതിച്ചു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചു. എഎസ്ഐ കെ.ലക്ഷ്മണൻ, സീനിയർ പൊലീസ് ഓഫിസർ കെ.വി.നരേന്ദ്രൻ എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.