അരികെ, അപകടം: നിലംപൊത്താറായ കെട്ടിടങ്ങൾ ഒട്ടേറെ; ദുരന്തം വരുംമുൻപ് അധികാരികൾ കണ്ണുതുറന്നെങ്കിൽ…
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മൂന്നുനില കെട്ടിടം തകർന്നു ജീവൻ നഷ്ടപ്പെട്ടതിന്റെ ഞെട്ടലിലും വേദനയിലുമാണു നാട്. സാധാരണക്കാർ ആശ്രയിക്കുന്ന സർക്കാർ ഓഫിസുകളും ബസ് സ്റ്റാൻഡുമൊക്കെ സുരക്ഷിതമാണോ? കാലപ്പഴക്കത്തിൽ നിലംപൊത്താറായ കെട്ടിടങ്ങൾ ജില്ലയിൽ ഒട്ടേറെയുണ്ട്.
ദുരന്തം വരുംമുൻപ് അധികാരികൾ കണ്ണുതുറന്നെങ്കിൽ… കാസർകോട്∙ ജില്ലയിലെ സർക്കാർ സ്ഥാപനങ്ങളിൽ പലതും പരിതാപകരമായ അവസ്ഥയിലാണ്. കെട്ടിടങ്ങളുടെ നാശാവസ്ഥയ്ക്കൊപ്പം ഉദ്ഘാടനം കാത്ത് അനാഥമായി കിടക്കുന്നവയുമുണ്ട്.
കാസർകോട് താലൂക്ക് ഓഫിസ് കോംപൗണ്ടിലെ പഴയ കോടതി കെട്ടിടത്തിന്റെ മേൽക്കൂര ആകെ തൂങ്ങിക്കിടക്കുന്ന നിലയിലാണ്. നൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് കെട്ടിടം.
കെട്ടിടത്തിന് ഇപ്പോഴും ഉറപ്പുണ്ട്.ഓടിട്ട മേൽക്കൂര ഓരോന്നായി വീണുതുടങ്ങി അപകട
സ്ഥിതിയിലേക്ക് നീങ്ങിയതോടെ പൊതുമരാമത്ത് കെട്ടിട വിഭാഗം അൺഫിറ്റ് പട്ടികയിൽ ഉൾപ്പെടുത്തി.
ഏറ്റവും ഒടുവിൽ റവന്യു റിക്കവറി, ലാൻഡ് റവന്യു ഓഫിസുകൾ ആണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. കെട്ടിടത്തിന്റെ വാല്യുവേഷൻ കണക്കാക്കി ലേലം ചെയ്യാനുള്ള നടപടികളിലാണ് അധികൃതർ. കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് സമീപത്തുള്ള പഴയ ജില്ലാ ആശുപത്രി കെട്ടിടം.
ഏതുനിമിഷവും നിലംപൊത്താവുന്ന രീതിയിലാണ് കെട്ടിടത്തിന്റെ നിൽപ്. ജില്ലാ ആശുപത്രി ചെമ്മട്ടംവയലിലേക്ക് മാറിയതോടെ കുറെക്കാലം കേന്ദ്രീയ വിദ്യാലയം ഇവിടെ പ്രവർത്തിച്ചു.
കെട്ടിടത്തിന്റെ ഒരുഭാഗം ഗവ.നഴ്സിങ് സ്കൂളായി മാറി. കേന്ദ്രീയവിദ്യാലയം ഗുരുവനത്തേക്കു മാറിയതോടെ ഈ കെട്ടിടങ്ങൾ സംരക്ഷണമില്ലാതെ തീർത്തും ഉപേക്ഷിക്കപ്പെട്ട
നിലയിലായി.
ഇഴയുന്നു, ഈ എട്ടുനില നിർമാണം
കാസർകോട് ∙ ഒച്ചിഴയുന്നതിലും വേഗക്കുറവിൽ ‘നിർമാണ മാമാങ്കം’ നടക്കുന്ന പദ്ധതികളുമുണ്ട്. കാസർകോട് ജനറൽ ആശുപത്രിയിൽ എൻഡോസൾഫാൻ പാക്കേജിൽ നബാർഡ് പദ്ധതിയിൽ 2018ൽ തുടങ്ങിയ എട്ടുനില കെട്ടിടത്തിന്റെ നിർമാണം ഇനിയും തീർന്നില്ല.
നിർമാണം നടത്തിയതിനു ജിഎസ്ടി ഉൾപ്പെടെ മൂന്നര കോടി രൂപ കിട്ടാനുള്ളതിനാൽ കരാറുകാരൻ പണി നിർത്തിയിട്ടു നാലു മാസം പിന്നിട്ടു. ഇതു കിട്ടിയാൽ നാലു മാസത്തിനുള്ളിൽ പണി തീരുമെന്നാണ് കരാറുകാരൻ പറയുന്നത്.
കാസർകോട് ജനറൽ ആശുപത്രിയിലെ ടിബി സെന്ററിലെ ഉപക്ഷിച്ച കെട്ടിടമെന്ന ബോർഡ്.
കെട്ടിടത്തിന്റെ മുകളിൽ രണ്ടു ലക്ഷത്തോളം ലീറ്റർ ജലസംഭരണി ടാങ്ക് പണിയാനുണ്ട്. ഇതിന്റെ ഡിസൈൻ കിട്ടാനുണ്ട്.
എൽബിഎസ് എൻജിനീയറിങ് കോളജിനു ഈയിനത്തിൽ ഒന്നര ലക്ഷത്തോളം രൂപ കൊടുക്കാനുണ്ട്. ഇതുമായി ബന്ധപ്പെട്ട
കടലാസു പണികൾ തീർത്ത് മൂന്നു മാസമായിട്ടും ഡിസൈൻ കിട്ടിയില്ല. കെട്ടിടം പണി തീർന്നാൽ മെഡിക്കൽ കോളജ് ആശുപത്രിയുടെ പ്രവർത്തനം ഉൾപ്പെടെ നടത്തുമ്പോൾ ആവശ്യമായ സൗകര്യമാകും.
ആശുപത്രി കോംപൗണ്ടിൽ ജില്ലാ ടിബി സെന്റർ ഓഫിസ് ഉൾപ്പെടെ പ്രവർത്തിക്കുന്നത് ടാർപോളിൻ മൂടിയ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിലാണ്.
അബാൻഡഡ് ബിൽഡിങ് എന്ന ബോർഡും ഉണ്ട് ഈ കെട്ടിടത്തിൽ. ചെർക്കളയിൽ ദേശീയപാതയോരത്ത് അപകടഭീഷണി ഉയർത്തുന്ന ചെങ്കള വില്ലേജ് ഓഫിസിന്റെ പഴയ കെട്ടിടം.
നിലവിലുള്ള വില്ലേജ് ഓഫിസിന് മുൻപിലാണ് ചെങ്കള– മുട്ടത്തോടി ഗ്രൂപ്പ് വില്ലേജിന്റെ പഴയ കോൺക്രീറ്റ് കെട്ടിടം അപകടാവസ്ഥയിലുള്ളത്. 1986 ൽ നിർമിച്ച കെട്ടിടമാണിത്.
അതിനു ശേഷം 2013 ൽ പുതിയ കെട്ടിടം നിർമിച്ച് വില്ലേജ് ഓഫിസ് അതിലേക്ക് മാറി. ഇതിനു പകരം പുതിയ കെട്ടിടം നിർമിക്കാൻ ഒരാഴ്ച മുൻപ് തറക്കല്ലിടുകയും ചെയ്തു.
പക്ഷേ ഒരു വ്യാഴവട്ടം കഴിഞ്ഞിട്ടും പഴയ കെട്ടിടം പൊളിച്ച് മാറ്റിയിട്ടില്ല.
കാഞ്ഞങ്ങാട് കോട്ടച്ചേരി ബസ് സ്റ്റാൻഡ് കെട്ടിടം അപകടഭീഷണി നേരിടുന്നു. കെട്ടിടത്തിന്റെ സീലിങ്ങിൽ നിന്നു കോൺക്രീറ്റ് പാളികൾ അടർന്നു വീഴുന്നത് പതിവാണ്.
റിട്രോ ഫിറ്റിങ് നടത്തിയാൽ മാത്രമേ കെട്ടിടത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ കഴിയൂ എന്നും അദ്ദേഹം നഗരസഭയ്ക്ക് റിപ്പോർട്ട് നൽകിയിരുന്നു. കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളി അടർന്നുവീണ് നേരത്തെ ഒട്ടേറെ പേർക്ക് പരുക്കേറ്റിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]