
മൊഗ്രാൽ സർവീസ് റോഡ് ഹംപില്ല; പകരം ബാരിക്കേഡ്
മൊഗ്രാൽ∙ ടൗണിലെ സർവീസ് റോഡിലെ ഹംപ് ഒഴിവാക്കിയത് വാഹനപകടത്തിനിടയാക്കുമെന്ന ആശങ്കയിൽ സമീപവാസികൾ. സർവീസ് റോഡിന്റെ മിനുക്കു പണികൾ നടത്തുന്നതിനിടെയാണ് ഹംപ് ഒഴിവാക്കി വേഗം നിയന്ത്രിക്കുന്നതിനായി ബാരിക്കേഡ് സ്ഥാപിച്ചത്.
ഇതു അപകട സാധ്യതയ്ക്കിടയാക്കുമെന്നും ഹംപ് പുനഃസ്ഥാപിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
സർവീസ് റോഡിന്റെ ഒരു ഭാഗത്തൂടെയുള്ള വാഹനഗതാഗതം നിരോധിച്ചിട്ട് 20 ദിവസത്തിലേറെയായി. മൊഗ്രാൽ സ്കൂളിന്റെ സമീപത്തെ അടിപ്പാതയ്ക്കടുത്ത് സർവീസ് റോഡിൽ നാട്ടുകാരുടെ അഭ്യർഥനയെ തുടർന്നാണു ഹംപ് സ്ഥാപിച്ചത്.ഹംപ് മാറ്റിയതോടെ ജംക്ഷനിൽ മൂന്ന് ഭാഗത്തുനിന്നു വാഹനങ്ങൾ അമിതവേഗത്തിലാണ് എത്തുന്നത്. ഇതു വലിയ അപകടങ്ങൾക്കിടയാക്കാൻ സാധ്യതയുണ്ട്.
ഹംപ് സ്ഥാപിക്കുമ്പോൾ രാത്രികാലങ്ങളിൽ വാഹനയാത്രക്കാരുടെ ശ്രദ്ധയിൽപെടുന്നതിനുള്ള സംവിധാനവും ഒരുക്കണം. അശാസ്ത്രീയമായി നിർമിക്കുന്ന ഹംപുകൾ പലയിടത്തും വാഹനാപകടങ്ങൾക്ക് കാരണമാകുന്നുവെന്ന പരാതിയും നാട്ടുകാർക്കിടയിലുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]