
കാസർകോട് ജില്ലയിൽ ഇന്ന് (06-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഹർജി തെളിവെടുപ്പ് ഇന്ന്
കാസർകോട് ∙ നിയമസഭാ ഹർജികൾ സംബന്ധിച്ച സമിതി ഇന്ന് 10.30നു കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സമിതിക്കു ലഭിച്ച ഹർജികളുമായി ബന്ധപ്പെട്ടു ജില്ലാതല ഉദ്യോഗസ്ഥരിൽനിന്നു തെളിവെടുപ്പ് നടത്തും.
അപേക്ഷ സമർപ്പിക്കാം
കാസർകോട് ∙ ബൗദ്ധിക ഭിന്നശേഷിയുള്ളവരുടെ സമഗ്ര വികസനത്തിനായി തൊഴിൽ പരിശീലനം, നൈപുണ്യ വികസനം എന്നിവ നൽകുന്നതിനു സാമൂഹികനീതി വകുപ്പിന്റെ ‘പ്രചോദനം’ പദ്ധതിയിലേക്ക് എൻജിഒകൾക്കും തദ്ദേശസ്ഥാപനങ്ങൾക്കും അപേക്ഷ സമർപ്പിക്കാം. രേഖകൾ സഹിതം അപേക്ഷയുടെ 2 പകർപ്പ് ജില്ലാ സാമൂഹികനീതി ഓഫിസിൽ 15ന് അകം ലഭിക്കണം. 04994–255074. https://sjd.kerala.gov.in.
നിയമനം
കാസർകോട് ∙ കുടുംബശ്രീ ജില്ലാ മിഷൻ ഓഫിസിൽ ദിവസവേതനാടിസ്ഥാനത്തിൽ എൻആർഎൽഎം ഒഎസ്എസ് കം അക്കൗണ്ട്സ് അസിസ്റ്റന്റിനെ നിയമിക്കുന്നു. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ അംഗീകൃത ബികോം ബിരുദം, ടാലി, കംപ്യൂട്ടർ പരിജ്ഞാനം(എംഎസ് ഓഫിസ്, ഇന്റർനെറ്റ് അപ്ലിക്കേഷൻസ്). ഉദ്യോഗാർഥികൾ കുടുംബശ്രീ, ഓക്സിലറി അംഗമോ കുടുംബശ്രീ കുടുംബാംഗമോ ആയിരിക്കണം. രേഖകൾ സഹിതം 12ന് അകം ജില്ലാ മിഷൻ കോഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ ഓഫിസ്, സിവിൽ സ്റ്റേഷൻ, വിദ്യാനഗർ, കാസർകോട് – 671123 എന്ന വിലാസത്തിൽ തപാൽ മുഖേനയോ നേരിട്ടോ അപേക്ഷിക്കണം. ഫോൺ – 04994–256111.