
പിലിക്കോട് മേൽമട്ടലായി ശിവക്ഷേത്രത്തിൽ കവർച്ച
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചെറുവത്തൂർ ∙ പിലിക്കോട് മേൽമട്ടലായി ശിവക്ഷേത്രത്തിന്റെ ഓഫിസ് കുത്തിത്തുറന്ന് അകത്ത് സൂക്ഷിച്ചിരുന്ന 3പവൻ സ്വർണവും, 100ഗ്രാം വെള്ളിയും, 40,000രൂപയും കവർന്നു.ക്ഷേത്രത്തിന്റെ മുൻവശത്തെ ഭണ്ഡാരം പൊളിച്ചാണ് 10.000 രൂപ കവർന്നത്. ക്ഷേത്രം ആചാരാവശ്യങ്ങൾക്കായി സ്വർണത്തിലും വെള്ളിയിലും പണികഴിപ്പിച്ചു സൂക്ഷിച്ചിരുന്ന ആമ, മത്സ്യം, നാഗം, ചന്ദ്രക്കല എന്നീ രൂപങ്ങളാണ് നഷ്ടപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 8.40നും, ഇന്നലെ പുലർച്ചെ 5.45നും ഇടയിലാണ് കവർച്ച. രാവിലെ ഓഫിസ് മുറി തുറക്കാനെത്തിയ ജീവനക്കാരാണ് വിവരം ആദ്യം അറിഞ്ഞത്. കാസർകോടുനിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
ക്ഷേത്രത്തിലെ നിരീക്ഷണ ക്യാമറയിൽനിന്ന് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മോഷണ കേസിൽ ജയിലിലായി പുറത്തിറങ്ങിയ ആളാണെന്ന് പറയുന്നു. കവർച്ച സംബന്ധിച്ച പരാതിയിൽ ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മേയ് 30ന് ചന്തേര മാണിയാട്ടെ കെ.സിദ്ദീഖ് ഹാജിയുടെ വീട്ടിൽനിന്ന് ഷെൽഫിൽ സൂക്ഷിച്ച 22 പവൻ സ്വർണാഭരണങ്ങൾ കവർച്ച ചെയ്തിരുന്നു. ഈ സമയത്ത് വീട്ടുകാർ ഇവിടെ ഉണ്ടായിരുന്നില്ല. ഈ കേസിന്റെ അന്വേഷണം ചന്തേര എസ്ഐ കെ.പി.സതീഷിന്റെ നേതൃത്വത്തിൽ നടന്നുവരികയാണ്.