
പടയംകല്ലിൽ കൃഷിനശിപ്പിച്ച് കാട്ടാന
വെള്ളരിക്കുണ്ട് ∙ ബളാൽ പഞ്ചായത്തിലെ മാലോം പടയംകല്ലിൽ വീണ്ടും കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. പടയംകല്ല് ഉന്നതിയിലെ ചെറുവീട് ശങ്കരന്റെ 200 നേന്ത്രവാഴകളാണ് കഴിഞ്ഞ ദിവസം ആനകൾകൂട്ടംത്തോടെയെത്തി നശിപ്പിച്ചത്.കുലച്ചു പകുതിപോലും മൂപ്പെത്താത്ത വാഴകളാണ് നശിപ്പിച്ചത്.
പാട്ടത്തിനെടുത്ത സ്ഥലത്ത് ബാങ്ക് വായപയോടെയാണ് ശങ്കരൻ കൃഷി ഇറക്കിയത്. പകലും പ്രദേശത്ത് കാട്ടാനകൾ വിഹരിക്കുകയാണ്. രണ്ട് ദിവസം മുൻപ് എടക്കാനം, ബന്ധമല പ്രദേശങ്ങളിൽ മാർട്ടിൻ, കരിമനക്കുഴി സോജി, വരാചേരി ബിനു, ഓട്ടപുന്ന ബെന്നി എന്നിവരുടെ തെങ്ങുകളും കമുകുകളും ആന നശിപ്പിച്ചിരുന്നു. കഴിഞ്ഞ രണ്ടു വർഷത്തിനുളളിൽ ലക്ഷക്കണക്കിനു രൂപയുടെ കാർഷിക വിളകളാണ് കാട്ടാന ചവിട്ടി മെതിച്ചത്.
വന്യമഗങ്ങളുടെ ശല്യംകാരണം കർഷകർ പൊറുതിമുട്ടിയിരിക്കുകയാണ്. കാട്ടാന നശിപ്പിച്ച കൃഷിയിടം പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷൻ അലക്സ് നെടിയകാലായിലിന്റെ നേതൃത്വത്തിൽ വനംവകുപ്പ് അധികൃതർ സന്ദർശിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]