
പൂട്ടിയിട്ട വീട്ടിൽനിന്ന് 22 പവൻ സ്വർണം കവർന്നു; മോഷണ വിവരം അറിഞ്ഞത് കുടുംബം വിദേശത്ത് നിന്നെത്തിയപ്പോൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മഞ്ചേശ്വരം ∙ പൂട്ടിയിട്ട വീട്ടിൽനിന്ന് 22 പവൻ സ്വർണാഭരണങ്ങൾ കവർന്നു. മഞ്ചേശ്വരം ബീച്ച് റോഡ് ഡ്രിന്റി വില്ലയിലെ നവീൻ മൊന്തേരയുടെ വീട്ടിലാണു കവർച്ച നടന്നത്. കഴിഞ്ഞ 21ന് സന്ദർശക വീസയിൽ ഗൾഫിലേക്കു പോയതായിരുന്നു നവീന്റെ കുടുംബം. കഴിഞ്ഞ 3ന് വൈകിട്ട് തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്നതായി അറിഞ്ഞത്. ഏപ്രിൽ 21നു രാവിലെ 5നും കഴിഞ്ഞ 3നു വൈകിട്ട് 6നും ഇടയിലാണ് കവർച്ച നടന്നതെന്നു സംശയിക്കുന്നു. മുകൾ നിലയിലെ പ്രധാന വാതിൽ കുത്തിത്തുറന്ന് വീടിനകത്ത് കയറി കിടപ്പുമുറിയിലെ കട്ടിലിനു സമീപമുള്ള കബോർഡിലും കട്ടിലിലെ ബെഡിന് അടിയിലും സൂക്ഷിച്ച 22 പവൻ സ്വർണാഭരണങ്ങളാണു കവർന്നത്.
സിസിടിവി തകർത്ത നിലയിലാണ്. ഹാർഡ് ഡിസ്ക് കണ്ടെത്തിയിട്ടുണ്ട്. മഞ്ചേശ്വരം ഇൻസ്പെക്ടർ ഇ.അനൂപ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. വീടുമായി ബന്ധമുള്ളവരെയാണു സംശയിക്കുന്നത്. സമീപപ്രദേശങ്ങളിലെ സിസിടിവി ക്യാമറകൾ പൊലീസ് പരിശോധിച്ചു തുടങ്ങി. ചിലർ പൊലീസിന്റെ നിരീക്ഷണത്തിലാണ്. പ്രതികളെ ഉടൻ പിടികൂടാനാകുമെന്നു പൊലീസ് പറഞ്ഞു.