
കാസർകോട് ജില്ലയിൽ ഇന്ന് (04-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അധ്യാപക ഒഴിവ്
തൃക്കരിപ്പൂർ ∙ കൈക്കോട്ടുകടവ് പാണക്കാട് പൂക്കോയ തങ്ങൾ സ്മാരക വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ എൻവിടി ബയോളജി (ജൂനിയർ) ഒഴിവിൽ നാളെ രാവിലെ 10 നു കൂടിക്കാഴ്ച നടത്തും.
കാഞ്ഞങ്ങാട് ∙ മുക്കൂട് ഗവ.എൽപി സ്കൂളിൽ ഫുൾ ടൈം അറബിക് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 5ന് 11ന് നടക്കും.
ചെറുവത്തൂർ ∙ ഗവ.വെൽഫെയർ യുപി സ്കൂൾ ചെറുവത്തൂരിൽ പാർട്ട് ടൈം ഹിന്ദി ടീച്ചറുടെ താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച 5ന് രാവിലെ 11 മണിക്ക് സ്കൂൾ ഓഫിസിൽ വച്ച് നടക്കും.
ചെറുവത്തൂർ ∙ കയ്യൂർ ഗവ.എൽപി സ്കൂളിൽ 2025–26 അധ്യയന വർഷം ഒഴിവു വരാൻ സാധ്യതയുള്ള എൽപിഎസ്എ (മലയാളം) തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച 9ന് രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ വച്ച് നടക്കും.
കാലിച്ചാനടുക്കം ∙ ഗവ.ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലിഷ്, ഫിസിക്കൽ എജ്യുക്കേഷൻ, എൽപി അറബിക്, എൽപിഎസ്ടി ഒഴിവുകൾ ഉണ്ട്. കൂടിക്കാഴ്ച 5ന് രാവിലെ 10.30ന് നടക്കും.
പട്ട്ള ∙ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഫിസിക്കൽ സയൻസ്, എച്ച്എസ്ടി ഇംഗ്ലിഷ്, എച്ച്എസ്ടി മലയാളം, പിഇടി, തുന്നൽ, എൽപിഎസ്ടി, ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (യുപി) ഒഴിവ്. അഭിമുഖം നാളെ 10.30നു സ്കൂളിൽ.
ചെറുവത്തൂർ ∙ ഗവ. ഫിഷറീസ് ഹയർസെക്കൻഡറി സ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി ജൂനിയർ അറബിക് ഒഴിവ്. അഭിമുഖം 9ന് 11നു സ്കൂളിൽ.
കീഴൂർ∙ ഗവ. ഫിഷറീസ് യുപി സ്കൂളിൽ യുപി ഹിന്ദി (പാർട്ട് ടൈം) അധ്യാപക ഒഴിവ്. അഭിമുഖം നാളെ 10 മുതൽ 12 വരെ സ്കൂളിൽ.
മായിപ്പാടി ∙ ഡയറ്റ് ലാബ് യുപി സ്കൂളിൽ യുപിഎസ്ടി കന്നഡ, എൽപിഎസ്ടി കന്നഡ, ജൂനിയർ ലാംഗ്വേജ് അറബിക് (പാർട്ട് ടൈം), മലയാളം അധ്യാപക ഒഴിവ്. അഭിമുഖം 11ന് 10.30നു സ്കൂളിൽ. 04994–240323.
ദേലംപാടി ∙ ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ വിഎച്ച്എസ്ഇ വിഭാഗത്തിൽ കെമിസ്ട്രി (ജൂനിയർ) അധ്യാപക ഒഴിവ്. അഭിമുഖം നാളെ 10നു സ്കൂളിൽ. 8086066137.
അപേക്ഷ ക്ഷണിച്ചു
കാസർകോട്∙ വനവികാസ സമിതിയുടെ കീഴിൽ 800 രൂപ ദിവസവേതനാടിസ്ഥാനത്തിൽ ഡേറ്റ കംപൈലറെ നിയമിക്കുന്നു. വനാശ്രിതരായ ആദിവാസി വിഭാഗങ്ങൾ, വനസംരക്ഷണ സമിതി അംഗങ്ങൾ എന്നിവർക്ക് മുൻഗണന. 13നകം അപേക്ഷിക്കണം. 8943630012. [email protected]
രാജപുരം∙ ആൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലെ വിദ്യാർഥികൾക്ക് കണക്ക്, ഫിസിക്കൽ സയൻസ്, നാച്വറൽ സയൻസ്, ഇംഗ്ലിഷ്, ഹിന്ദി, സോഷ്യൽ സ്റ്റഡീസ് വിഷയങ്ങൾക്ക് ട്യൂഷൻ നൽകുന്നതിന് അധ്യാപകരെ നിയമിക്കുന്നു. ഹൈസ്കൂൾ തലത്തിൽ 6000 രൂപയും യുപി തലത്തിൽ 4500 രൂപയും മാസം ഓണറേറിയം ലഭിക്കും. അപേക്ഷ 10ന് അകം പരപ്പ ബ്ലോക്ക് പട്ടികജാതി വികസന ഓഫിസിൽ ലഭിക്കണം. 8848757193.
എളേരിത്തട്ട് ∙ വെസ്റ്റ് എളേരി ബേബിജോൺ മെമ്മോറിയൽ ഗവ. വനിതാ ഐടിഐയിൽ ഡി–സിവിൽ, ഫാഷൻ ഡിസൈൻ ആൻഡ് ടെക്നോളജി, ഡിടിപി ഓപ്പറേറ്റർ എന്നീ എൻസിവിടി മെട്രിക് ട്രേഡുകളിലേക്ക് പ്രവേശനം ആരംഭിച്ചു. അപേക്ഷകൾ വ്യാവസായിക പരിശീലന വകുപ്പിന്റെ itiadmissions.kerala.gov.in എന്ന വെബ് പോർട്ടൽ മുഖേന ഓൺലൈനായി സമർപ്പിക്കാം. 0467–2341666.
അഭിമുഖം നാളെ
കയ്യൂർ ∙ ഗവ. ഐടിഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ (ഓപ്പൺ വിഭാഗം) ഗെസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. അഭിമുഖം നാളെ 11നു ഐടിഐയിൽ. 04672-230980.