
ദേശീയപാതയിൽ ആശങ്ക തുടരുന്നു: ഒരു കിലോമീറ്ററോളം വിള്ളൽ; ടാർ ഉരുക്കി ഒഴിച്ച് മൂടിവയ്ക്കാൻ നിർമാണ കമ്പനി ശ്രമം
ചെറുവത്തൂർ ∙ നിർമാണത്തിലിരിക്കുന്ന ദേശീയപാതയിൽ പിലിക്കോട് കാർഷിക ഗവേഷണകേന്ദ്രത്തിനു സമീപം വിള്ളൽ. കാർഷിക ഗവേഷണ കേന്ദ്രത്തിനു സമീപം മുതൽ പടുവളം വരെ നീളുന്ന അരക്കിലോമീറ്റർ റോഡിലാണ് ആഴത്തിൽ വിള്ളൽ വീണിട്ടുള്ളത്.
ഇത് 6 വരിപ്പാതയുടെ ഇരു ഭാഗങ്ങളിലുമായി ഒരു കിലോമീറ്ററോളം ദൂരം വരും. READ ALSO
ആറുമാസമായി മുടങ്ങിയ പതിവുകളിലേക്ക് പതിയെ നടന്നു തുടങ്ങി ഉമ തോമസ് എംഎൽഎ; കർമനിരതയായി ഓഫിസിൽ
Ernakulam News
റോഡിന്റെ മധ്യഭാഗത്ത് കോൺക്രീറ്റ് ഭിത്തികൾ സ്ഥാപിച്ച സ്ഥലത്തും മണ്ണമർന്ന് ടാറിങ് തകർന്നിട്ടുണ്ട്.
വിള്ളലിൽ ടാർ ഉരുക്കി ഒഴിച്ച് വിള്ളൽ മൂടിവയ്ക്കാനാണു നിർമാണ കമ്പനി ശ്രമം നടത്തുന്നുണ്ട്. ടാർ ഒഴിച്ച് വിള്ളൽ നികത്തിയ ഭാഗം പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂടിയിട്ടുണ്ട്.
ചില സ്ഥലത്ത് ടാറിങ് നടത്തിയ ഭാഗം മുറിച്ചുമാറ്റി വീണ്ടും കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ച നിലയിലാണ്. ഇതിനു മുകളിൽ വീണ്ടും ടാറിങ് നടത്തും എന്നാണ് പറയുന്നത്.
പിലിക്കോട് തോട്ടം ഗേറ്റ് അടിപ്പാത കടന്നുപോകുന്ന റോഡിൽ 5മീറ്റർ ഉയരത്തിലാണ് ദേശീയപാത നിർമിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം നാട്ടുകാർ നടത്തിയ പരിശോധനയിലാണ് റോഡിൽ വിള്ളൽ കണ്ടെത്തിയത്.
മഴ ഇനിയും ശക്തമാകുമ്പോൾ റോഡിന് എന്തു സംഭവിക്കുമെന്ന ആശങ്കയിലാണ് സമീപവാസികൾ. റോഡ് ഗതാഗതത്തിന് തുറന്നു കൊടുത്തിട്ടില്ല.
സർവീസ് റോഡ് വഴിയാണ് വാഹനങ്ങൾ ഇപ്പോൾ കടന്നു പോകുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]