മട്ടന്നൂർ ∙ നഗരത്തിൽ വർഷങ്ങളായി വികസനം മുരടിച്ച കണ്ണൂർ റോഡിൽ ഇനി നവീകരണത്തിന്റെ വെളിച്ചം. വികസനത്തിനു തടസ്സമായ കെട്ടിടങ്ങൾ പൊളിച്ചു മാറ്റുകയും പുതിയ നടപ്പാതയും വിളക്കു കാലുകളും സ്ഥാപിച്ച് പരിസരം മനോഹരമാക്കുകയും ചെയ്തു.
നടപ്പാതയുടെയും അലങ്കാര വഴിവിളക്കിന്റെയും ഉദ്ഘാടനം ഇന്നു വൈകിട്ട് 6.30നു കെ.കെ.ശൈലജ എംഎൽഎ നിർവഹിക്കും. മുൻപ് കണ്ണൂർ ഭാഗത്തു നിന്നു വരുന്നവർ ആദ്യം കാണുന്നത് പൊലീസ് സ്റ്റേഷന്റെ എതിർവശത്തുള്ള പൊട്ടിപ്പൊളിഞ്ഞ ഓടകളും നിരതെറ്റിയ സ്ലാബുകളും നടന്നു നീങ്ങാൻ പറ്റാത്ത ഫുട്പാത്തുമായിരുന്നു. വർഷങ്ങളായി മരാമത്ത് വകുപ്പും കെട്ടിട
ഉടമകളും തമ്മിലുള്ള തർക്കത്തെ തുടർന്നാണ് ഈ പ്രദേശത്തിന്റെ വികസനം തടസ്സപ്പെട്ടത്.
നഗരസഭാ ചെയർമാൻ എൻ.ഷാജിത്തിന്റെ നിരന്തര ഇടപെടലിലൂടെ മരാമത്ത് വകുപ്പും കെട്ടിട ഉടമകളും തമ്മിലുള്ള തർക്കത്തിനു പരിഹാരമായതോടെയാണ് ഈ മേഖലയിൽ വികസനം വന്നത്.മഴവെള്ളം ഒഴുകിപ്പോകുന്നതിനു കൃത്യമായ ഓവുചാലുകൾ ഇല്ലാത്തതിനാൽ മഴക്കാലത്ത് വെള്ളം പൂർണമായും റോഡിലൂടെ ഒഴുകുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്.
കാൽനടയാത്രക്കാർക്ക് നടന്നു പോകാൻ പോലും പറ്റാത്ത വലിയ പ്രയാസമായിരുന്നു. മരാമത്ത് വകുപ്പിന്റെ സർവേ പ്രകാരം കണ്ണൂർ റോഡിലെ കച്ചവടക്കാരുടെ കെട്ടിടങ്ങളുടെ ഭൂരിഭാഗവും മരാമത്ത് വകുപ്പിന്റേതാണെന്ന വാദമാണ് ഉണ്ടായത്.
ഇതിനെതിരായി കെട്ടിട
ഉടമകളും വ്യാപാരികളും നിയമനടപടികളുമായി മുന്നോട്ടു പോയതാണ് ഏറെക്കാലം ഈ പ്രദേശത്ത് ഒരു പ്രവൃത്തിയും നടത്താൻ സാധിക്കാതിരുന്നത്. നഗരസഭ ചെയർമാൻ വ്യാപാരികളും കെട്ടിട
ഉടമകളുമായും പലതവണ ചർച്ചകൾ നടത്തുകയും പരസ്പര വിട്ടുവീഴ്ചയ്ക്കു തയാറാകാൻ പ്രേരിപ്പിക്കുകയും ചെയ്തതിനെ തുടർന്ന് മരാമത്ത് വകുപ്പുമായുള്ള കേസ് പിൻവലിക്കുന്നതിനു വ്യാപാരികൾ തയാറാവുകയും തടസ്സങ്ങൾ നീങ്ങുകയും ചെയ്തു. ശൈലജ എംഎൽഎ മുഖേന നഗരസഭ മരാമത്തു വകുപ്പ് മന്ത്രിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂർ റോഡിന്റെ ഇരുവശവും ഓവുചാലുകൾ നിർമിക്കുന്നതിനും കവറിങ് സ്ലാബ് ഉൾപ്പെടെ നടപ്പാത നിർമിക്കാനും 80 ലക്ഷം രൂപ അനുവദിച്ചത്.
ഇതിൽ 60 ലക്ഷം രൂപ സിവിൽ വർക്കിനും 20 ലക്ഷം ഇലക്ട്രിക്കൽ വർക്കിനുമായി നീക്കിവയ്ക്കുകയുണ്ടായി. ഹാൻഡ് റെയിലുകളും അലങ്കാര ദീപങ്ങളും പദ്ധതിയുടെ ഭാഗമായി ഈ റോഡിന്റെ ഇരുവശത്തും സ്ഥാപിച്ചിട്ടുണ്ട്.
കണ്ണൂർ ഭാഗത്തുനിന്നു മട്ടന്നൂരിന്റെ കവാടമായ വായന്തോട് മുതൽ നേരത്തെ മരാമത്ത് വകുപ്പ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. അതിൻറെ തുടർച്ചയാണ് ഇപ്പോൾ നടന്നത് ഇരിട്ടി റോഡിലും ഇതേ മാതൃകയിലുള്ള ഡ്രെയ്നേജ് ഫുട്പാത്ത് എന്നിവ നിർമിക്കുന്നതിന് 80 ലക്ഷം രൂപയുടെ പദ്ധതി സർക്കാർ അംഗീകരിച്ചിട്ടുണ്ട്.
അവിടെയും ഉടൻ പ്രവൃത്തി ആരംഭിക്കുമെന്ന് നഗരസഭ ചെയർമാൻ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

