മിനി ജോബ് ഫെയർ:
ജില്ലാ എംപ്ലോയബിലിറ്റി സെന്റർ മിനി ജോബ് ഫെയർ ഇന്നു രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ നടക്കും. ഗൾഫ് രാജ്യങ്ങളിലെ സ്വകാര്യ സ്ഥാപനത്തിലെ ഒഴിവുകളിലേക്കുള്ള അഭിമുഖമാണ് നടക്കുക.
എസ്എസ്എൽസി /പ്ലസ് ടു / ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 62829 42066.
ഇന്റർവ്യൂ 5ന്
കേളകം ∙ പഞ്ചായത്തിന്റെ ജൻഡർ റിസോഴ്സ് സെന്ററിലേക്ക് കമ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്ററെയും സ്കൂളുകളിൽ ഫുട്ബോൾ, വോളിബോൾ, അത്ലറ്റിക്സ് എന്നിവയിൽ പരിശീലകരെയും നിയമിക്കുന്നത്.
വാക് ഇൻ ഇന്റർവ്യൂ നവംബർ 5ന് 11 മണിക്ക് പഞ്ചായത്ത് ഓഫിസിൽ നടത്തും. ഫോൺ 0490 2412038.
അധ്യാപക ഒഴിവ്
തില്ലങ്കേരി∙ കാവുംപടി സിഎച്ച്എം ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഫിസിക്കൽ സയൻസ്, മലയാളം അധ്യാപകരുടെ ഒഴിവിലേക്കു താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച നാളെ 10.30ന് നടക്കും.
സബ് ജൂനിയർ വോളിബോൾ ചാംപ്യൻഷിപ്
പയ്യന്നൂർ ∙ ജില്ലാ വോളിബോൾ അസോസിയേഷൻ നടത്തുന്ന സബ് ജൂനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വോളിബോൾ ചാംപ്യൻഷിപ് നവംബർ 2ന് രാവിലെ 8ന് പാണപ്പുഴ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.
2010 ജനുവരി ഒന്നിനോ അതിനു ശേഷമോ ജനിച്ച കുട്ടികൾക്ക് പങ്കെടുക്കാം. ഒന്നിനകം റജിസ്റ്റർ ചെയ്യണം.
പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം. 9072703309.
അംഗത്വം പുനഃസ്ഥാപിക്കാം
∙ കർഷകത്തൊഴിലാളി ക്ഷേമനിധിയിൽ അംഗമായതിനു ശേഷം 2015 സെപ്റ്റംബർ മാസം മുതൽ കുടിശിക വരുത്തി അംഗത്വം നഷ്ടപ്പെട്ട
തൊഴിലാളികൾക്ക് 10 വർഷം കാലപരിധിയിൽ പിഴ സഹിതം കുടിശിക അടച്ചു തീർത്ത് ഡിസംബർ 10 വരെ അംഗത്വം പുനഃസ്ഥാപിക്കാമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു. അംഗങ്ങളുടെ ആധാർകാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവ വേണം. 60 വയസ്സ് പൂർത്തിയായവർക്ക് അംഗത്വം പുനഃസ്ഥാപിക്കാൻ സാധിക്കില്ല.
മോഡേൺ സർവേ കോഴ്സ്
∙ സർവേയും ഭൂരേഖയും വകുപ്പിന് കീഴിൽ ധർമശാല കുഴിച്ചാൽ കേരള സർവേ ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ട് കേന്ദ്രത്തിൽ നവംബർ 10ന് ആരംഭിക്കുന്ന മോഡേൺ സർവേ കോഴ്സിൽ അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി യോഗ്യതയുള്ളവർക്ക് 30 പ്രവൃത്തി ദിവസത്തെ കോഴ്സിലേക്കും ഐടിഐ സർവേ /സിവിൽ, സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ, ബി ടെക്, ചെയിൻ സർവേ, വിഎച്ച്എസ്ഇ സർവേ യോഗ്യതയുള്ളവർക്ക് 52 പ്രവൃത്തി ദിവസത്തെ കോഴ്സിലേക്കും അപേക്ഷിക്കാം.
www.dslr.kerala.gov.in, 98951 24813, 94460 77196.
പൊലീസ് പരാതി അതോറിറ്റി സിറ്റിങ്
∙ ജില്ലാ പൊലീസ് പരാതി അതോറിറ്റി സിറ്റിങ് ഇന്നു രാവിലെ 11ന് കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടക്കും.
മിനിമം വേതന ഉപദേശക സമിതി യോഗം
∙ സംസ്ഥാനത്തെ ഫർണിച്ചർ വ്യവസായ മേഖലയിലെ കൂലി പുതുക്കി നിശ്ചയിക്കുന്നതിനായി മിനിമം വേതന ഉപദേശക സമിതിയുടെ യോഗം നവംബർ 7ന് രാവിലെ 10ന് കണ്ണൂർ ഗവ. ഗെസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ ചേരും.
താലൂക്ക് വികസന സമിതി യോഗം
∙ കണ്ണൂർ താലൂക്ക് വികസനസമിതി യോഗം നവംബർ ഒന്നിന് രാവിലെ 11ന് താലൂക്ക് കോൺഫറൻസ് ഹാളിൽ നടക്കും.
തീയതി നീട്ടി
∙ കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2025 – 26 വർഷത്തെ ലാപ്ടോപ്, സ്കോളർഷിപ് എന്നിവയ്ക്കുള്ള അപേക്ഷകൾ നാളെ വരെ ജില്ലാ ഓഫിസിൽ സ്വീകരിക്കുമെന്ന് വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ അറിയിച്ചു.
മെഡിക്കൽ ക്യാംപ്
∙ ജില്ലാ പഞ്ചായത്തും ഭാരതീയ ചികിത്സാ വകുപ്പും ചേർന്ന് മെഡിക്കൽ ക്യാംപുകൾ നടത്തുന്നു.
നാളെ രാവിലെ 10ന് ആറളം ഗവ.ഹയർസെക്കൻഡറി സ്കൂൾ ഫാം ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്നകുമാരി ഉദ്ഘാടനം നിർവഹിക്കും. ജില്ലയിലെ 41 ഉന്നതികളിൽ മെഡിക്കൽ ക്യാംപുകൾ നടത്തും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

