ശ്രീകണ്ഠപുരം ∙ അതിഥി തൊഴിലാളിയായ ബാർബർ മരിച്ച സംഭവത്തിൽ പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കി പൊലീസ്. മുടി വെട്ടിയതുമായി ബന്ധപ്പെട്ട
കൂലിത്തർക്കമാണ് കൂട്ടമർദനത്തിനിടയാക്കിയത്. 7 പേർക്കെതിരെ കേസെടുത്തെങ്കിലും എല്ലാവരും ഒളിവിലാണെന്നാണ് പൊലീസ് നൽകുന്ന വിവരം.
ഉത്തർപ്രദേശ് സ്വദേശിയായ നയിം സൽമാനിയാണ് (49) മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്.
11 വർഷമായി ശ്രീകണ്ഠപുരം ചേപ്പറമ്പിലെ ബാർബർ ഷോപ്പിലെ ജീവനക്കാരനാണ് നയിം സൽമാനി.
ക്രിസ്മസ് തലേന്ന് വൈകിട്ടാണ് ജിസ് വർഗീസ് എന്നയാൾ മുടിവെട്ടാനായി കടയിലെത്തിയതും കൂലിയെ ചൊല്ലി നയീമുമായി വാക്കു തർക്കമുണ്ടായതെന്നും കടയുടമ ജോണി സെബാസ്റ്റ്യൻ പറഞ്ഞു. ‘‘ഫേഷ്യലിനും കട്ടിങ്ങിനുമായി 300 രൂപ ചോദിച്ചത് കൂടുതലാണെന്ന് പറഞ്ഞാണ് സംഘർഷം ഉടലെടുത്തത്.
പണം നൽകിയ ജിസ് ചീത്ത വിളിച്ചാണ് മടങ്ങിയത്. ക്രിസ്മസ് ദിവസം വൈകിട്ട് ജിസ് സുഹൃത്തുക്കളെയും കൂട്ടി വന്ന് നയീമിനെ മർദിക്കുകയായിരുന്നു.
പിതാവിനെ മർദിക്കുന്നത് തടയാനെത്തിയ 18കാരനായ മകൻ സഫാക്കത്തിനും മർദനമേറ്റു. പൊലീസെത്തി ഇവരെ പറഞ്ഞയയ്ക്കുകയായിരുന്നു.
വീണ്ടും മർദിക്കാൻ സാധ്യതയുണ്ടെന്ന് തോന്നിയതിനാൽ നയീമിനെ ഇവിടെ നിന്നും മാറ്റിയിരുന്നു.
രാത്രി എത്തിയ സംഘം നയീമിന്റെ സുഹൃത്തുക്കളെ ഭീഷണിപ്പെടുത്തുകയും ബൈക്ക് നശിപ്പിക്കുകയും ചെയ്തു. ‘പെട്ടിയിൽ കയറ്റിയേ ഇവിടെ നിന്ന് മടക്കി അയയ്ക്കൂ’ എന്നായിരുന്നു ഭീഷണി.
പിറ്റേന്ന് രാവിലെ പൊലീസ് സ്റ്റേഷനിൽ പോയി പരാതി നൽകാമെന്ന് താൻ നയീമിനോട് പറയുകയും അതനുസരിച്ച് നയീം ശ്രീകണ്ഠപുരത്തേക്ക് വരുകയുമായിരുന്നു. വരുന്ന വഴിക്കാണ് നയീം റോഡിൽ നിന്ന് അൽപം മാറി വീണത്.
താൻ അവിടെ എത്തുകയും നാട്ടുകാരുടെ സഹായത്തോടെ നയീമിനെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തെങ്കിലും മരണം സംഭവിച്ചിരുന്നു’’ – ജോണി പറഞ്ഞു.
നയീമിന്റെ മൃതദേഹം ബെംഗളൂരു നിന്നും വിമാനത്തിൽ നാട്ടിലേക്ക് അയച്ചു. നയീമിന്റെ ഭാര്യയും മറ്റൊരു മകനും നാട്ടിലാണുള്ളത്.
നയീമിന്റെ മകൾ ആത്മഹത്യ ചെയ്തതാണെന്നും ജോണി പറഞ്ഞു. അസ്വാഭാവിക മരണത്തിനാണ് പൊലീസ് ആദ്യം കേസെടുത്തത്.
സംഘം ചേർന്ന് മർദിച്ചതിന് ഏഴു പേർക്കെതിരെ പിന്നീട് കേസെടുക്കുകയായിരുന്നു. അതേസമയം, ആൾക്കൂട്ടകൊലപാതകമെന്ന നിലയ്ക്ക് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടതിന് യു.പി.
മുസ്തഫ കായക്കൂൽ എന്നയാൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. നയീമിന്റെ മരണത്തിന് കാരണക്കാരയവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

